ETV Bharat / state

എഐ കാമറ കണ്ടുപിടിക്കുന്ന നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കുന്നതിനുള്ള സമയപരിധി നീട്ടി - AI Camera

12 വയസിന് താഴെയുള്ള കുട്ടിക്ക് മൂന്ന് പേർ യാത്ര ചെയ്യുമ്പോൾ ചുമത്തുന്ന പിഴ ഈടാക്കണമെന്ന നിയമത്തിന് ഇളവ് നൽകുന്നതിൽ നിയമോപദേശം തേടും

എ ഐ കാമറ കണ്ടുപിടിക്കുന്ന നിയമലംഘനങ്ങൾ  എ ഐ കാമറ വിവാദം  പിഴ ഈടാക്കുന്നതിനുള്ള സമയപരിധി നീട്ടി  ഗതാഗത മന്ത്രി ആന്‍റണി രാജു  AI Camera  എ ഐ കാമറ പിഴ ഈടാക്കുന്നതിനുള്ള സമയപരിധി നീട്ടി
എ ഐ കാമറ
author img

By

Published : May 11, 2023, 8:44 AM IST

തിരുവനന്തപുരം: എഐ കാമറ വഴി കണ്ടുപിടിക്കുന്ന നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കുന്നതിനുള്ള സമയപരിധി നീട്ടി ഗതാഗത വകുപ്പ്. ട്രാഫിക് നിയമലംഘനങ്ങൾക്ക് ജൂൺ അഞ്ച് മുതലാകും പിഴ ഈടാക്കുക. ഗതാഗത മന്ത്രി ആന്‍റണി രാജുവിന്‍റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. നേരത്തെ ഈ മാസം 19 വരെ നിയമലംഘനങ്ങൾക്ക് ബോധവത്‌കരണ നോട്ടിസ് അയക്കാനും 20 മുതൽ പിഴ ഈടാക്കാനുമായിരുന്നു തീരുമാനം.

മാത്രമല്ല ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്ന 12 വയസിന് താഴെയുള്ള കുട്ടിക്ക് മൂന്ന് പേർ യാത്ര ചെയ്യുമ്പോൾ ചുമത്തുന്ന പിഴ ഈടാക്കണമെന്ന നിയമത്തിന് ഇളവ് നൽകുന്നതിൽ നിയമോപദേശം തേടാനും യോഗത്തിൽ തീരുമാനമായി. മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ, ഗതാഗത കമ്മിഷണർ എസ് ശ്രീജിത്ത് തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.