ETV Bharat / state

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും - ഡി.ജി.പി

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സന്ദീപാനന്ദഗിരി നിലപാട് വ്യക്‌തമാക്കിയതിന്‍റെ പ്രതികാരമാണ് ആക്രമണത്തിനു പിന്നിലെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും
author img

By

Published : Sep 30, 2019, 8:45 PM IST

തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. കേസില്‍ ഒരു വര്‍ഷമായി പ്രതികളെ പിടികൂടാന്‍ കഴിയാത്തതിനാലാണ് അന്വേഷണം ക്രൈം ബ്രാഞ്ചിനെ ഏല്‍പ്പിക്കാൻ ഡി.ജി.പി നിര്‍ദേശിച്ചത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 27 നാണ് സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിനു നേരെ ആക്രമണം നടന്നത്. സംഭവം നടന്ന് ഒരു വര്‍ഷം പിന്നിട്ടിട്ടും പ്രതികളെ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് സന്ദീപാനന്ദഗിരി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. നേരത്തെ തിരുവനന്തപുരം ഡി.ജി.പിയാണ് കേസ് അന്വേഷിച്ചത്. എന്നാല്‍ കേസിലെ പ്രതികളെ കണ്ടെത്തുന്നതിനോ ഗൂഡാലോചന സംബന്ധിച്ചോ ഒരു വിവരവും പൊലീസിന് ലഭിച്ചിരുന്നില്ല. ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സന്ദീപാനന്ദഗിരി നിലപാട് വ്യക്‌തമാക്കിയതിന്‍റെ പ്രതികാരമാണ് ആക്രമണത്തിനു പിന്നിലെന്ന ആരോപണം ഉയര്‍ന്നിരുന്നു. ആശ്രമത്തിനു മുന്നില്‍ കണ്ടെത്തിയ റീത്ത് സംബന്ധിച്ച് അന്വേഷണം നടത്തിയെങ്കിലും കാര്യമായ വിവരങ്ങള്‍ ലഭിച്ചില്ല. ആശ്രമത്തിലെ ക്യാമറകള്‍ പ്രര്‍ത്തന രഹിതമായിരുന്നതും തെളിവുകള്‍ കണ്ടെത്താൻ കഴിയാത്തതിന് കാരണമായി. സംഭവത്തില്‍ മുഖ്യമന്ത്രി അടക്കം അന്ന് സംഘപരിവാര്‍ സംഘടനകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.

Intro:സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ് െൈക്രംബ്രാഞ്ച് അന്വേഷിക്കും. കേസില്‍ ഒരു വര്‍ഷമായി പ്രതികളെ പിടികൂടാന്‍ കഴിയാത്തതിനാലാണ് അന്വേഷണം ക്രൈം ബ്രാഞ്ചിനെ ഏല്‍പ്പിക്കാന്‍ ഡിജിപിയുടെ നിര്‍ദേശം
.

Body:കഴി#്ഞ വര്‍ഷം ഒക്ടോബര്‍ 27 നാണ് സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിനു നേരെ ആക്രമം നടന്നത്. സംഭവംനടന്ന് ഒരു വര്‍ഷം പിന്നിട്ടിട്ടും പ്രതികളെ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് സന്ദീപാനന്ദഗിരി മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയിരുന്നു. നേരത്തെ തിരുവനന്തപുരം ഡിസിപിയാണ് കേസ് അന്വേഷിച്ചത്. എന്നാല്‍ കേസിലെ പ്രതികലെ കണ്ടെത്തുന്നതിനോ ഗൂഡാലോചന സംബന്ധിച്ചോ ഒരു വിവരവും പോലീസിന് ലഭിച്ചിരുന്നില്ല. ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സന്ദീപാനന്ദഗിരി നിലപാട് വ്യ്കതമാക്കിയതിന്റെ പ്രതികാരമാണ് ആക്രമണത്തിനു പിന്നിലെന്ന ആരോപണം ഉയര്‍ന്നിരുന്നു. ആശ്രമത്തിനു മുന്നില്‍ കണ്ടെത്തിയ റീത്ത് സംബന്ധിച്ച് അന്വേഷണം നടത്തിയെങ്കിലും കാര്യമായ വിവരങ്ങള്‍ ലഭിച്ചില്ല. ആശ്രമത്തിലെ ക്യാമറകള്‍ പ്രര്‍ത്തന രഹിതമായിരുന്നതും തെളിവുകള്‍ കണ്ടെത്തിന് കഴിയാത്തതിന് കാരണമായി. സംഭവത്തില്‍ മഖ്യമന്ത്രി അടക്കം അന്ന് സംഘപരിവാര്‍ സംഘടനകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.

ഇടിവി ഭാരത്
തിരുവനന്തപുരം. നിര്‍ദേശം
Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.