തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയ മുൻ പൂഞ്ഞാർ എംഎൽഎ പി.സി.ജോർജിന്‍റെ ജാമ്യം റദ്ദാക്കണമെന്ന സർക്കാരിന്‍റെ ഹർജി അടുത്ത ആഴ്ചയിലേക്ക് മാറ്റി. പി.സി.ജോർജ് വീണ്ടും ജാമ്യവ്യവസ്ഥ ലംഘിച്ചെന്നും ഇന്നുതന്നെ ഹർജിയിൽ തീരുമാനം വേണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
ജാമ്യം റദ്ദാക്കാതിരിക്കാൻ പിസി ജോര്‍ജിന് കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കാനാണ് സമയം അനുവദിച്ചത്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ഏപ്രില്‍ 29 ന് അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിലാണ് പി.സി ജോർജ് മതവിദ്വേഷ പരാമർശം നടത്തിയത്. സംഭവത്തെ തുടര്‍ന്ന് പിസി ജോര്‍ജിനെതിരെ ഫോർട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
തുടര്‍ന്ന് മതവിദ്വേഷ പ്രസംഗം നടത്തിയത് സംബന്ധിച്ച് നാല് സിഡികളും ഹൈക്കോടതി വിധികള്‍ അടങ്ങിയ റിപ്പോര്‍ട്ടും പൊലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ മെയ് ഒന്നിന് തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പിസി ജോര്‍ജിന് ജാമ്യം അനുവദിച്ചത്.
also read: പ്രസ്‌താവനയില്‍ ഉറച്ചുനിൽക്കുന്നുവെന്ന് പി.സി ജോര്‍ജ് ; കരിങ്കൊടി കാട്ടി എഐവൈഎഫ്