ETV Bharat / state

കേരളത്തിലെ നാല് ജില്ലകളിൽ ഇന്ന് താപനില ഉയരാൻ സാധ്യത

ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, കോട്ടയം ജില്ലകളിലാണ് താപനില ഉയരാൻ സാധ്യതയുള്ളത്.

Temperatures will rise in four districts today  climate kerala  നാല് ജില്ലകളിൽ ഇന്ന് താപനില ഉയരാൻ സാധ്യത  താപനില ഉയരാൻ സാധ്യത  കാലാവസ്ഥ കേരളം  തിരുവനന്തപുരം
കേരളത്തിലെ നാല് ജില്ലകളിൽ ഇന്ന് താപനില ഉയരാൻ സാധ്യത
author img

By

Published : Feb 26, 2020, 3:08 PM IST

തിരുവനന്തപുരം: കേരളത്തിലെ നാല് ജില്ലകളിൽ ഇന്ന് താപനില ഉയരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ, കോട്ടയം ജില്ലകളിലാണ് പകൽ സമയത്ത് താപനില ഉയരാൻ സാധ്യതയുള്ളത്. സാധാരണ താപനിലയെക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

സംസ്ഥാനത്ത് ചൂട് വർധിക്കുന്നതിന്‍റെ പശ്ചാത്തലത്തിൽ ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇതുവരെ രേഖപ്പെടുത്തിയ ഉയർന്ന താപനില സർവകാല റെക്കോർഡുകൾ ഭേദിക്കുകയും താപനില വിവിധയിടങ്ങളിൽ 37 ഡിഗ്രി സെൽഷ്യസിനെക്കാൾ ഉയരുന്ന സാഹചര്യമാണ്. ചൂട് കൂടുന്നതിനെ തുടർന്നുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നതിനായി ജാഗ്രത പുലർത്താൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.