തിരുവനന്തപുരം : തിരുവനന്തപുരം ലോ അക്കാദമി ഗ്രൗണ്ടിൽ അധ്യാപകൻ തീക്കൊളുത്തി മരിച്ചു. വഴയില സ്വദേശി സുനിൽ കുമാർ (44) ആണ് മരിച്ചത്.
വിദ്യാർഥികളുമായി സംസാരിച്ച ശേഷം കോളജ് ഗ്രൗണ്ടിലേക്ക് പോയ സുനിലിനെ പിന്നീട് തീക്കൊളുത്തിയ നിലയിലാണ് കണ്ടത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണകാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു.
ALSO READ: ഇടുക്കിയിൽ ടിപ്പർ ലോറിക്കടിയിൽപ്പെട്ട് രണ്ട് വയസുകാരന് ദാരുണാന്ത്യം
പേരൂർക്കട പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം മരണത്തെക്കുറിച്ച് ഇയാള്‍ ഇൻസ്റ്റഗ്രാമിൽ നേരത്തേ കുറിപ്പ് പോസ്‌റ്റ് ചെയ്‌തിരുന്നതായി അടുപ്പക്കാര്‍ പറയുന്നു.