ETV Bharat / state

റിട്ട.വനിത ഡോക്ടറുടെ പക്കൽ നിന്നും പണം തട്ടിയ സംഭവം; പ്രതിയുടെ റിമാൻഡ് കാലാവധി നീട്ടി

author img

By

Published : Mar 21, 2021, 4:57 AM IST

അത്യാധുനിക സംവിധാനമുള്ള ആശുപത്രി പണിയാൻ വിദേശ സഹായം വാഗ്‌ദനം ചെയ്‌താണ്‌ പണം തട്ടിയതെന്നാണ് സൈബർ പൊലീസ് കേസ്.

swindling Rs 1.5 crore from a woman doctor in Poonthura  റിട്ട. വനിത ഡോക്ടറുടെ കൈയിൽ നിന്നും ഒന്നര കോടി തട്ടിയ കേസ്  പൂന്തുറ പണം തട്ടിപ്പ് കേസ്  പ്രതിയുടെ റിമാൻഡ് കാലാവധി നീട്ടി
റിട്ട.വനിത ഡോക്ടറുടെ പക്കൽ നിന്നും പണം തട്ടിയ സംഭവം; പ്രതിയുടെ റിമാൻഡ് കാലാവധി നീട്ടി

തിരുവനന്തപുരം: പൂന്തുറ സ്വദേശിയായ റിട്ട. വനിത ഡോക്ടറുടെ കൈയിൽ നിന്നും ഒന്നര കോടി തട്ടിയ കേസിലെ പ്രതിയുടെ റിമാൻഡ് കാലാവധി അടുത്ത മാസം മൂന്നു വരെ നീട്ടി. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ബീഹാർ സ്വദേശിയും കേസിലെ പതിനഞ്ചാം പ്രതിയുമായ നിർമ്മൽ കുമാർ ചൗധരിയുടെ റിമാൻഡ് കാലാവധിയാണ് നീട്ടിയത്.

അന്വേഷണ ഉദ്യോഗസ്ഥന്‍റെ അവശ്യ പ്രകാരം പ്രതിയെ മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ നൽകിയിരുന്നു. കസ്റ്റഡി ലഭിച്ച ശേഷം നടത്തിയ അന്വേഷണത്തിൽ കൂടുതൽ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് കാട്ടി അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. അത്യാധുനിക സംവിധാനമുള്ള ആശുപത്രി പണിയാൻ വിദേശ സഹായം വാഗ്‌ദനം ചെയ്‌താണ്‌ പണം തട്ടിയതെന്നാണ് സൈബർ പൊലീസ് കേസ്. പ്രതിയുടെ ജാമ്യാപേക്ഷ നേരത്തെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.