തിരുവനന്തപുരം : കോവളത്ത് പൊലീസിന്‍റെ അവഹേളനത്തിനിരയായ സ്വീഡിഷ് പൗരന്‍ സ്റ്റീഫന്‍ ആസ്‌ബെര്‍ഗ് തിരുവനന്തപുരം അസിസ്റ്റന്‍റ് കമ്മിഷണറുമായി കൂടിക്കാഴ്ച നടത്തി. മന്ത്രി വി. ശിവന്‍കുട്ടിയുടെ നിര്‍ദേശ പ്രകാരമാണ് സ്റ്റീഫന്‍ എത്തിയത്.
സംഭവം നടന്നതിന് പിറ്റേദിവസം തന്നെ കാണാനെത്തിയ മന്ത്രി ശിവന്‍കുട്ടിയോട് ഹോം സ്‌റ്റേയുമായി ബന്ധപ്പെട്ട ചില തര്‍ക്കങ്ങള്‍ സ്റ്റീഫന്‍ സൂചിപ്പിച്ചിരുന്നു. തുടര്‍ന്ന് മന്ത്രി എ.സിയുമായി സംസാരിക്കുകയും സ്റ്റീഫനുമായുള്ള കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കുകയുമായിരുന്നു.
READ MORE: കോവളത്ത് വിദേശിയെ അവഹേളിച്ച സംഭവം : കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് സാധ്യത
ഹോം സ്‌റ്റേ നടത്തുന്നതിന് കോവളത്ത് താന്‍ വാങ്ങിയ വസ്തുവുമായി ബന്ധപ്പെട്ട് കുടുംബ കോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ എന്ത് ചെയ്യണമെന്നറിയില്ലെന്നും തന്നെ സഹായിക്കാമെന്ന് കമ്മിഷണര്‍ ഉറപ്പുനല്‍കിയതായും കൂടിക്കാഴ്ചയ്ക്ക് ശേഷം സ്റ്റീഫന്‍ പ്രതികരിച്ചു.
ഇതുവരെയുള്ള സര്‍ക്കാര്‍ ഇടപെടലില്‍ തൃപ്തനാണെന്നും പൊലീസിന്‍റെ ഭാഗത്തുനിന്ന് നല്ല പിന്തുണ ലഭിക്കുന്നുണ്ടെന്നും സ്റ്റീഫന്‍ മാധ്യമങ്ങളോട് പറഞ്ഞു.