ETV Bharat / state

സത്യപ്രതിജ്ഞയ്ക്ക് 500 പേര്‍, ആഘോഷം ജനങ്ങളുടെ മനസിലെന്ന് പിണറായി വിജയൻ - CPIM

സത്യപ്രതിജ്ഞ ചടങ്ങ് വൈകിപ്പിച്ചത് ജനങ്ങളെക്കൂടി ഉള്‍പ്പെടുത്താനാണ്. എന്നാല്‍ ഭരണഘടനാപരമായ ഉത്തരവാദിത്തമുള്ളതിനാല്‍ സത്യപ്രതിജ്ഞ വൈകിപ്പിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

സത്യപ്രതിജ്ഞ  രണ്ടാം പിണറായി സര്‍ക്കാർ  second pinarayi govt  സത്യപ്രതിജ്ഞ ചടങ്ങില്‍ 500 പേര്‍  pinarayi vijayan press meet  CM Press meet  second pinarayi govt  swearing in ceremony second pinarayi govt  CPIM  LDF
രണ്ടാം പിണറായി സര്‍ക്കാറിന്‍റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുക 500 പേര്‍: മുഖ്യമന്ത്രി
author img

By

Published : May 17, 2021, 8:08 PM IST

തിരുവനന്തപുരം: മെയ് 20ന് നടക്കുന്ന രണ്ടാം പിണറായി സര്‍ക്കാറിന്‍റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുക അഞ്ഞൂറ് പേര്‍. ചടങ്ങ് കൊവിഡ് സാഹചര്യം പരിഗണിച്ച് ചുരുക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ചരിത്രം കുറിച്ച ഭരണത്തുടർച്ച ആഘോഷപൂര്‍വ്വം നടത്തണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ ജനങ്ങളുടെ മനസിലാണ് ആഘോഷം നടക്കുക. സത്യപ്രതിജ്ഞ ചടങ്ങ് വൈകിപ്പിച്ചത് ജനങ്ങളെക്കൂടി ഉള്‍പ്പെടുത്താനാണ്. എന്നാല്‍ ഭരണഘടനാപരമായ ഉത്തരവാദിത്തമുള്ളതിനാല്‍ സത്യപ്രതിജ്ഞ വൈകിപ്പിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

രണ്ടാം പിണറായി സര്‍ക്കാറിന്‍റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുക 500 പേര്‍

ഒഴിവാക്കാനവാത്തവരെ മാത്രമാണ് ചടങ്ങില്‍ ക്ഷണിക്കുക. ഗവര്‍ണര്‍, മുഖ്യമന്ത്രി, 21 മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, ചീഫ് സെക്രട്ടറി, പാര്‍ട്ടി പ്രതിനിധികള്‍, ന്യായാധിപന്‍മാര്‍, രാജ്ഭവനിലെയും സെക്രട്ടേറിയറ്റിലെയും ചുമതലയുള്ള ഉദ്യോഗസ്ഥര്‍, ഭരണഘടനാ പദവി വഹിക്കുന്നവര്‍, സമൂഹത്തിലെ വിവിധ ധാരകളുടെ പ്രതിനിധികള്‍, മാധ്യമങ്ങള്‍ എന്നിവരെയെല്ലാം ഉള്‍പ്പെടുത്തിയാണ് 500 എന്ന കണക്കിലെത്തിയത്. അമ്പതിനായിരം പേര്‍ക്കിരിക്കാവുന്ന സ്റ്റേഡിയത്തില്‍ 500 എന്നത് വലിയ സംഖ്യയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read:സിപിഎം, സിപിഐ മന്ത്രിമാരെ ചൊവ്വാഴ്‌ച അറിയാം

സത്യപ്രതിജ്ഞ ചടങ്ങ് വൈകിട്ട് 3.30ന് ആണ് നിശ്ചയിച്ചിരിക്കുന്നത്. ക്ഷണിക്കപ്പെട്ടവര്‍ 2.45ന് മുമ്പ് സ്റ്റേഡിയത്തില്‍ എത്തണം. 48 മണിക്കൂറിനുള്ളില്‍ എടുത്ത കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ രണ്ടു ഡോസ് വാക്‌സീന്‍ എടുത്ത സര്‍ട്ടിഫിക്കറ്റോ കയ്യില്‍ കരുതണം. എംഎല്‍എമാര്‍ക്ക് കൊവിഡ് ടെസ്റ്റ് നടത്താന്‍ പ്രത്യേക സൗകര്യം ഉണ്ടാകും. പങ്കെടുക്കുന്നവര്‍ ചടങ്ങ് കഴിയുന്നതുവരേയും ഡബിള്‍ മാസ്‌ക് ധരിക്കുകയും കൊവിഡ് പ്രോട്ടോകോള്‍ പാലിക്കുകയും ചെയ്യണം. സാമൂഹിക അകലം പാലിക്കാവുന്ന സ്ഥലം, നല്ലവായു സഞ്ചാരമുള്ള ഇടം തുടങ്ങിയ ഘടകങ്ങളാണ് സ്റ്റേഡിയം തെരഞ്ഞെടുക്കാനുള്ള കാരണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.