ETV Bharat / state

നെല്ല് സംഭരണത്തിനുള്ള നോഡൽ ഏജൻസിയായി സപ്ലൈകോ തുടരും - nodal agency

Supplyco Paddy Procurement സപ്ലൈകോയ്ക്ക് അധിക ധനസഹായം നൽകുന്നതിന് കേരളാ ബാങ്കിനുള്ള പരിമിതി കണക്കിലെടുത്ത് ഇതിൽ പുനക്രമീകരണം ഉണ്ടാവുന്നത് വരെ സപ്ലൈകോയും ബാങ്കുകളുടെ കൺസോർഷ്യവും തമ്മിലുള്ള സാമ്പത്തിക ക്രമീകരണം തുടരും

nellu sambaranam supplyco  Supplyco as nodal agency for paddy procurement  സപ്ലൈകോ  Supplyco  paddy procurement  നെല്ല് സംഭരണം  നെല്ല് സംഭരണത്തിനുള്ള നോഡൽ ഏജൻസിയായി സപ്ലൈകോ  nodal agency  Supplyco Paddy Procurement
Supplyco Paddy Procurement
author img

By ETV Bharat Kerala Team

Published : Nov 1, 2023, 10:18 PM IST

തിരുവനന്തപുരം: നെല്ല് സംഭരണത്തിനുള്ള നോഡൽ ഏജൻസിയായി തുടരാന്‍ സപ്ലൈകോയ്ക്ക് മന്ത്രിസഭായോഗം അനുമതി നല്‍കി. സപ്ലൈകോയ്ക്ക് അധിക ധനസഹായം നൽകുന്നതിന് കേരളാ ബാങ്കിനുള്ള പരിമിതി കണക്കിലെടുത്ത് ഇതിൽ പുനക്രമീകരണം ഉണ്ടാവുന്നത് വരെ സപ്ലൈകോയും ബാങ്കുകളുടെ കൺസോർഷ്യവും തമ്മിലുള്ള സാമ്പത്തിക ക്രമീകരണം തുടരും.

കർഷകരിൽ നിന്നും സംഭരിച്ച നെല്ലിന്‍റെ പണം വിതരണം ചെയ്യാനും നെല്ല് സംഭരണത്തിൻ്റെ ക്ലെയിം ഉന്നയിക്കാനും അതിനെത്തുടർന്നുള്ള സംസ്‌കരണത്തിനും മുൻവർഷങ്ങളിൽ ചെയ്‌ത പോലെ പൊതുവിതരണ സംവിധാനത്തിലേക്ക് അരി വിതരണം ചെയ്യുന്നതിനും സപ്ലൈകോയെ തുടർന്നും അനുവദിക്കും. കർഷകർക്കുള്ള പേയ്മെന്‍റ്‌ തടസ്സമില്ലാതെ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സപ്ലൈകോ ശ്രദ്ധിക്കണം. സംഭരിച്ച നെല്ലിന് കർഷകർക്ക് പിആർഎസ് വായ്‌പ വഴി പണം നൽകും.

കൺസോർഷ്യം ബാങ്കുകളില്‍ നിലവിലുള്ള പി ആർ എസ് വായ്‌പകൾ അടയ്ക്കുന്നതിന് സർക്കാരിൽ നിന്നും സപ്ലൈകോയ്ക്ക് ലഭിക്കാനുള്ള 200 കോടി ഉപയോഗിക്കാനും മന്ത്രിസഭായോഗം അനുമതി നൽകി. നെല്ല് സംഭരണത്തിനായി സംസ്ഥാന - കേന്ദ്ര സർക്കാരുകളില്‍ നിന്ന് ലഭ്യമാകുന്ന ഫണ്ട് നിലവിലുള്ള പിആർഎസ് വായ്‌പകൾ അടയ്ക്കുന്നതിനും പുതിയവ എടുക്കുന്നതിനുമായി ഉപയോഗിക്കും. കർഷകർക്കുള്ള പണം സമയബന്ധിതമായി വിതരണം ചെയ്യുന്നുവെന്ന് സപ്ലൈകോ ഉറപ്പുവരുത്തേണ്ടതാണ്. ഈ കാര്യങ്ങൾ സമയബന്ധിതമായി നടക്കുന്നുവെന്ന് ഉറപ്പ് വരുത്താൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ സെക്രട്ടറിതല സമിതിയെ ചുമതലപ്പെടുത്തും.

കർഷകരിൽ നിന്നും ബാങ്കിൽ നിന്നും പൂർണമായി പിന്തുണയും സഹകരണവും ഉറപ്പാക്കുന്നതിനും സപ്ലൈകോ എല്ലാ പങ്കാളികളുമായി കൃത്യമായ ഇടവേളകളിൽ യോഗങ്ങൾ നടത്തേണ്ടതും സ്ഥിതിഗതികൾ അവലോകനം ചെയ്യേണ്ടതുമാണ്. സപ്ലൈകോയിൽ നെല്ലുസംഭരണം കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ എല്ലാ ഡെപ്യൂട്ടേഷൻ ഒഴിവുകളും സമയബന്ധിതമായി നികത്താൻ കൃഷി വകുപ്പിന് നിർദേശം നൽകും.

സര്‍ക്കാരിന് സപ്ലൈക്കോയുടെ കത്ത്: സബ്‌സിഡി സാധനങ്ങളുടെ ഉള്‍പ്പെടെ വില വര്‍ദ്ധിപ്പിക്കണമെന്ന് സര്‍ക്കാരിന് സപ്ലൈക്കോയുടെ കത്ത്. സപ്ലൈക്കോ നേരിടുന്ന കനത്ത സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനാണ് സപ്ലൈക്കോ സര്‍ക്കാരിനെ സമീപിച്ചിരിക്കുന്നത്. 13 സബ്‌സിഡി സാധനങ്ങളുടെ ഉള്‍പ്പെടെ വില വര്‍ദ്ധിപ്പിക്കണമെന്നാണ് സര്‍ക്കാരിനോട് സപ്ലൈക്കോ ആവശ്യപ്പെട്ടത്.

നിലവില്‍ സപ്ലൈക്കോ 20 മുതല്‍ 30 ശതമാനം വരെ നല്‍കുന്ന ഫ്രീ സെയില്‍ സബ്‌സിഡി നിരക്കില്‍ നല്‍കുന്ന 28 ഉത്പന്നങ്ങളുടെ വില കൂട്ടണമെന്നും സപ്ലൈക്കോ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സപ്ലൈക്കോ ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആര്‍ അനിലിന് കത്ത് കൈമാറുകയും മന്ത്രി സര്‍ക്കാരിന്‍റെ പരിഗണനക്കായി കത്ത് നല്‍കുകയും ചെയ്‌തു. മന്ത്രിയും ഇത് ശരിവച്ചിരുന്നു. 500 കോടി രൂപ ലഭിക്കാതെ വരും മാസങ്ങളില്‍ പിടിച്ചു നില്‍ക്കാനാവില്ലെന്നും സപ്ലൈക്കോ മന്ത്രിക്ക് നല്‍കിയ കത്തില്‍ സൂചിപ്പിക്കുന്നു.

വര്‍ഷങ്ങളായി വില വര്‍ദ്ധനവ് നടക്കുന്നില്ലെന്ന് ഓണക്കാലത്ത് ഉള്‍പ്പെടെ മന്ത്രിമാരും സര്‍ക്കാരും സൂചിപ്പിച്ച സബ്‌സിഡി ഇനങ്ങള്‍ക്ക് വില കൂട്ടണമെന്ന ആവശ്യമാണ് ഇപ്പോള്‍ സപ്ലൈക്കോ ഉന്നയിച്ചിരിക്കുന്നത്. വിപണിയിലെ വര്‍ഷങ്ങളായുള്ള ഇടപെടലില്‍ 1525 കോടിയോളം രൂപ സര്‍ക്കാര്‍ സപ്ലൈക്കോയ്‌ക്ക്‌ നല്‍കാനുണ്ട്. കൊവിഡ് കാലത്തെ സര്‍ക്കാര്‍ കിറ്റിന്‍റെ തുകയും ഇതില്‍ ഉള്‍പ്പെടുന്നു. ഇക്കഴിഞ്ഞ ബജറ്റില്‍ സര്‍ക്കാര്‍ സപ്ലൈക്കോയ്‌ക്കായി നീക്കിവച്ച 190.80 കോടി രൂപയില്‍ 140 കോടി രൂപയാണ് ഇതുവരെ നല്‍കിയിട്ടുള്ളത്.

ALSO READ: സബ്‌സിഡി സാധനങ്ങളുടെ ഉള്‍പ്പെടെ വില വര്‍ദ്ധിപ്പിക്കണം, സര്‍ക്കാരിന് സപ്ലൈക്കോയുടെ കത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.