തിരുവനന്തപുരം: ഒരു ചുമരിനുള്ളിൽ കേരള സർക്കാരിന്‍റെ അഞ്ചുവർഷക്കാലത്തെ ഭരണനേട്ടങ്ങൾ വരച്ചുകാട്ടി ശ്രദ്ധേയമാവുകയാണ് സുനു ഖാദർ എന്ന 34കാരൻ. അരുവിക്കര നിയോജകമണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി സ്റ്റീഫന് വേണ്ടിയാണ് വ്യത്യസ്തമായ ഈ ചുമരെഴുത്ത്. കലാകാരന്മാർക്ക് പരിഗണന നൽകിയ സർക്കാർ എന്ന നിലയിലും സർക്കാരിന്‍റെ ഫെലോഷിപ്പ് പദ്ധതിയിലൂടെ വന്ന കലാകാരൻ എന്ന നിലയിലും നന്ദിസൂചകമായിട്ടാണ് ഈ ചുമർ ചിത്രം വരച്ചതെന്ന് സുനു ഖാദർ പറഞ്ഞു.
100 ബോർഡിൽ പറഞ്ഞു തീർക്കേണ്ട കാര്യങ്ങൾ വരകളിലൂടെ ഒറ്റ ചുമരിൽ തീർത്ത സന്തോഷത്തിലാണ് ഈ കലാകാരൻ. തിരുവനന്തപുരം ഫൈൻ ആർട്സ് കോളജിൽ ബിരുദ പഠനത്തിനു ശേഷം കൊൽക്കത്ത രവീന്ദ്ര ഭാരതി യൂണിവേഴ്സിറ്റിയിൽ ബിരുദാനന്തരബിരുദവും സുനു ഖാദർ പൂർത്തിയാക്കിയിട്ടുണ്ട്