ETV Bharat / state

ആത്മഹത്യ ശ്രമം; പൊലീസുകാരന്‍ ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് പരിക്ക് - നെയ്യാറ്റിൻകരയില്‍ ആത്മഹത്യ ശ്രമം

വെൺപകൽ സ്വദേശി രാജൻ, ഭാര്യ അമ്പിളി, ഗ്രേഡ് എസ്ഐ അനിൽകുമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

Suicide attempt neyyattinkara  Suicide attempt  ആത്മഹത്യ ശ്രമം  നെയ്യാറ്റിൻകര  നെയ്യാറ്റിൻകര വാര്‍ത്ത  നെയ്യാറ്റിൻകരയില്‍ ആത്മഹത്യ ശ്രമം  വെൺപകൽ സ്വദേശി രാജൻ
ആത്മഹത്യ ശ്രമം; പൊലീസുകാരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക്
author img

By

Published : Dec 25, 2020, 1:25 PM IST

Updated : Dec 25, 2020, 3:55 PM IST

തിരുവനന്തപുരം: ആത്മഹത്യക്ക് ശ്രമിച്ച ഗൃഹനാഥനെ പിന്തിരിപ്പിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ പൊലീസുകാരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക്. വെൺപകൽ സ്വദേശി രാജൻ, ഭാര്യ അമ്പിളി, ഗ്രേഡ് എസ്ഐ അനിൽകുമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ആത്മഹത്യ ശ്രമം; പൊലീസുകാരന്‍ ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് പരിക്ക്

നെയ്യാറ്റിൻകര കോടതിയിൽ അയൽവാസിയുമായി രാജന് ഭൂമിതർക്ക കേസ് നിലനിന്നിരുന്നു. ഇതിനിടെ ഭൂമിയിൽ രാജൻ താൽക്കാലിക ഷെഡ് നിര്‍മിച്ചു. സംഭവം ശ്രദ്ധയില്‍ പെട്ടതോടെ ഷെഡ് പൊളിച്ചു മാറ്റാൻ കോടതി ഉത്തരവ് നൽകി. കോടതി ഉത്തരവ് പ്രകാരം ഉദ്യോഗസ്ഥർ ഷെഡ് പൊളിക്കാന്‍ എത്തിയപ്പോഴാണ് രാജന്‍ പെട്രോളൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.

രാജനെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ കൈയ്യിലെ ലൈറ്റര്‍ കത്തി തീ പടരുകയായിരുന്നു. രാജനേയും ഭാര്യയേയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചു.

Last Updated : Dec 25, 2020, 3:55 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.