ETV Bharat / state

കെ റെയില്‍ വരട്ടെ: ഏത് പദ്ധതിയായാലും ആദ്യം ചില ബുദ്ധിമുട്ട് ഉണ്ടാവും - സുബോധ് ജെയിൻ

സിൽവർ ലൈൻ സംവാദത്തിലാണ് പദ്ധതിയെ അനുകൂലിക്കുന്ന റെയിൽവേ ബോർഡ് മുൻ അംഗം സുബോധ് ജെയിന്‍റെ പരാമർശം

സുബോധ് ജെയിൻ  k rail debate  കെ റെയിൽ സംവാദം  സിൽവർ ലൈൻ സംവാദം  k rail latest news
സുബോധ് ജെയിൻ
author img

By

Published : Apr 28, 2022, 1:43 PM IST

തിരുവനന്തപുരം: അതിവേഗ റെയിൽ പാതയ്ക്ക് സ്റ്റാൻഡേർഡ് ഗേജ് എന്നത് കേന്ദ്ര സർക്കാർ അംഗീകരിച്ച നയമെന്ന് സിൽവർ ലൈൻ സംവാദത്തിൽ പദ്ധതിയെ അനുകൂലിക്കുന്ന റെയിൽവേ ബോർഡ് മുൻ അംഗം സുബോധ് ജെയിൻ. യാത്ര, ചരക്കുനീക്കം ആവശ്യങ്ങൾക്കായി ബ്രോഡ്ഗേജ് ലൈനുകൾ എന്നതാണ് റെയിൽവേയുടെ ചിന്താഗതി. അതിനാൽ നിലവിലുള്ള ലൈനുകൾ റി - അലൈൻ ചെയ്യാൻ റെയിൽവേ തയ്യാറാകില്ലെന്നാണ് താൻ മനസിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വളവ് ഒഴിവാക്കാൻ റെയിൽവേ പുതിയ പാതകൾ നിർമിക്കണമെന്ന ആർ.വി.ജി മേനോന്‍റെ നിർദേശത്തെ സുബോധ് ജയിൻ പിന്തുണച്ചു. കെ റെയിൽ ഭാവിയിൽ ഫീഡർ ലൈൻ ആയി മാറും. ഏത് പദ്ധതി തുടങ്ങിയാലും ആദ്യം ചില ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്നും അദേഹം അഭിപ്രായപ്പെട്ടു.

ALSO READ കെ-റെയിൽ സംവാദം ആരംഭിച്ചു; പ്രതികൂലിക്കുന്നവരിൽ ആർ.വി.ജി മേനോൻ മാത്രം

'യാത്രക്കാർ കെ-റെയിലിൽ എത്താൻ സമയമെടുക്കും. മുടക്കിയ പണം പെട്ടെന്ന് തിരികെ കിട്ടാൻ സാധ്യതയില്ല. പണം നൽകുന്ന ഏജൻസികൾ സാങ്കേതികവിദ്യ ഏതെന്ന് നോക്കില്ല. പത്ത് വർഷം മൊറട്ടോറിയം ഉറപ്പായും ലഭിക്കും'. ഇന്‍റർ മോഡൽ ഗതാഗതത്തിന് സമയമെടുക്കുമെന്നും സുബോധ് ജെയിൻ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.