ETV Bharat / state

പ്രവേഗ സൂപ്പറാ, അവരുടെ 'ബാംബി'യും ; സാങ്കേതികത്തികവുമായി ഒരു ഇലക്‌ട്രിക് കാർ - വിദ്യാർഥികൾ നിർമിച്ച ഇലക്‌ട്രിക് കാർ

Bambi Electric Car made by Engineering Students : തിരുവനന്തപുരം ബാർട്ടൺഹിൽ ഗവ. എൻജിനീയറിംഗ് കോളജിലെ പ്രവേഗ ടീമാണ് 'ബാംബി' വികസിപ്പിച്ചത്

students electric car bambi  പ്രവേഗ  Bambi Electric Car made by Engineering Students  Electric Car made by Engineering Students  Electric Car  സാങ്കേതികത്തികവുമായി ഒരു ഇലക്‌ട്രിക് കാർ  ഇലക്‌ട്രിക് കാർ  ബാംബി  ബാംബി ഇലക്‌ട്രിക് കാർ  തിരുവനന്തപുരം ബാർട്ടൺഹിൽ ഗവ എൻജിനീയറിംഗ് കോളജ്  Govt Engineering College Barton Hill Trivandrum  വിദ്യാർഥികൾ നിർമിച്ച ഇലക്‌ട്രിക് കാർ
Bambi Electric Car
author img

By ETV Bharat Kerala Team

Published : Nov 30, 2023, 5:20 PM IST

ആഡംബര വാഹനങ്ങളോട് കിടപിടിക്കുന്ന സാങ്കേതിക വിദ്യയുടെ മികവുമായി ബാംബി

തിരുവനന്തപുരം : ഇത് 'ബാംബി' ഇലക്‌ട്രിക് കാർ. രൂപം കണ്ട് ആരും നെറ്റി ചുളിക്കേണ്ട. ആഡംബര വാഹനങ്ങളോട് കിടപിടിക്കുന്ന സാങ്കേതിക വിദ്യയുടെ മികവുണ്ട് ബാംബിക്ക്. വാഹനം ഓടിക്കുമ്പോൾ ഡ്രൈവർ ഉറങ്ങിയാൽ അത് കണ്ടുപിടിച്ച് അലാറം മുഴക്കുന്ന 'ഡ്രോസിനസ് ഡിറ്റക്റ്റിങ് സിസ്റ്റം', 'ബാറ്ററി തെർമൽ മാനേജ്മെൻ്റ് സിസ്റ്റം', മുള കൊണ്ടുണ്ടാക്കിയ ബോഡി എന്നിങ്ങനെയാണ് ഈ കുഞ്ഞൻ പ്രോട്ടോടൈപ്പ് ഇലക്‌ട്രിക് കാറിൻ്റെ പ്രത്യേകതകൾ.

ചുരുങ്ങിയ കാലയളവിൽ ബാംബി വാരിക്കൂട്ടിയത് നിരവധി അംഗീകാരങ്ങളാണ്. തിരുവനന്തപുരം ബാർട്ടൺഹിൽ ഗവ. എൻജിനീയറിംഗ് കോളജിലെ വിദ്യാർഥികളാണ് ബാംബി വികസിപ്പിച്ചത് (Bambi Electric Car made by Engineering Students). കോളജിലെ 2019 - 2023 ബാച്ചിലെ ബിടെക് മെക്കാനിക്കൽ എൻജിനീയറിംഗ് വിഭാഗം വിദ്യാർഥികളായ ജോഷ്വിൻ ടി രാജൻ (ടീം ലീഡർ), പ്രണവ് ബിനു ലാൽ, പ്രഹ്ളാദ് വിവേക്, സൂരജ് എസ്, യദുകൃഷ്‌ണൻ എന്നിവരുടെ നേതൃത്വത്തിൽ 26 പേരടങ്ങുന്ന പ്രവേഗ എന്ന ടീമാണ് ബാംബിക്ക് പിന്നിൽ.

ബാറ്ററി തെർമൽ മാനേജ്മെൻ്റ് സിസ്റ്റം ആണ് ബാംബിയുടെ പ്രധാന സവിശേഷത. സാധാരണ വാഹനങ്ങളിൽ ബാറ്ററിയിൽ നിന്ന് പുറത്തുവരുന്ന താപം ഫാൻ ഉപയോഗിച്ചാണ് പുറത്തേക്ക് വിടുന്നത്. എന്നാൽ പ്രവേഗ ടീം വികസിപ്പിച്ചെടുത്ത ഈ സാങ്കേതിക വിദ്യയിലൂടെ ഫാനിന്‍റെ ഉപയോഗമില്ലാതെ തന്നെ താപം പുറന്തള്ളാൻ കഴിയും.

വാഹനം ഓടിക്കുമ്പോൾ ഡ്രൈവർ ഉറങ്ങി പോയാൽ ഉള്ളിൽ ഘടിപ്പിച്ചിരിക്കുന്ന വെബ് ക്യാമറ വഴി അത് കണ്ടുപിടിച്ച് അലാറം മുഴക്കി അപകടം ഒഴിവാക്കുന്ന ഡ്രോസിനസ് ഡിറ്റക്റ്റിങ് സിസ്റ്റമാണ് ബാംബിയുടെ മറ്റൊരു പ്രത്യേകത. കാറിൻ്റെ ഷാസി സ്റ്റീൽ ഉപയോഗിച്ചും ബോഡി ബാംബൂ ഫൈബർ ഉപയോഗിച്ചുമാണ് നിർമിച്ചിരിക്കുന്നത്.

ടിയർ ഡ്രോപ്പ് ആകൃതിയിലാണ് വാഹനത്തിന്‍റെ നിർമ്മാണം. 2022 ഒക്‌ടോബർ മാസത്തിൽ ആരംഭിച്ച നിർമാണം എട്ടുമാസങ്ങൾ കൊണ്ടാണ് പൂർത്തിയായത്. ഈ വർഷം ഇൻഡോനേഷ്യയിൽ നടന്ന ഷെൽ എക്കോ - മാരത്തൺ ഏഷ്യ -പസഫിക് ആൻഡ് മിഡിൽ ഈസ്റ്റിൽ ഓഫ് ട്രാക്ക് അവാർഡ് വിഭാഗത്തിൽ ടെക്‌നിക്കൽ ഇന്നോവേഷൻ പുരസ്‌കാരവും സേഫ്റ്റി പുരസ്‌കാരവും ബാംബി കരസ്ഥമാക്കി.

ശാസ്ത്രമേളയിൽ കിടിലൻ കണ്ടുപിടുത്തവുമായി പ്ലസ് വൺ വിദ്യാർഥികൾ : കണ്ണൂരിൽ നടന്ന ജില്ല ശാസ്ത്രമേളയിൽ എടൂർ സെന്‍റ് ജോസഫ് സ്‌കൂളിലെ ഹയർ സെക്കന്‍ററി വിദ്യാർഥികളായ ജോ മാത്യുവും ജൂഡ് സന്തോഷും എത്തിയത് വാഹനങ്ങളിലെ അപകടങ്ങൾ എങ്ങനെ കുറയ്ക്കാം‌ എന്ന ആശയവുമായാണ്.

READ MORE: ഇലക്ട്രിക് വണ്ടികൾ ഓട്ടത്തിനിടെ ചാർജ് ചെയ്യാം; ശാസ്ത്രമേളയിൽ കിടിലൻ കണ്ടുപിടുത്തവുമായി പ്ലസ് വൺ വിദ്യാർത്ഥികൾ

യാത്രാമധ്യേ ഇലക്ട്രിക് വാഹനങ്ങൾ (Electric Vehicles) ചാർജ് തീര്‍ന്ന് വഴിയില്‍ നിന്നുപോകുന്നതും, അവയിലുണ്ടാകുന്ന തീപിടുത്തവും അടക്കം നിരത്തിലിറങ്ങുന്ന വാഹനങ്ങൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികള്‍ക്കാണ് ഈ കൊച്ചുമിടുക്കര്‍ പരിഹാരം കണ്ടത്. ഇലട്രിക് വാഹനങ്ങളിൽ തീപിടിത്തം ഉണ്ടായാൽ അവ തനിയെ ഓഫാകുകയും, ആ ഭാഗത്ത് ഓട്ടോമാറ്റിക്കായി വെള്ളം സ്പ്രേ ചെയ്‌ത് തീകെടുത്തുന്നതുമായ സംവിധാനവും വിദ്യാർഥികൾ കാട്ടി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.