തിരുവനന്തപുരം: നെയ്യാറ്റിൻകര വെള്ളറടയിൽ ഏഴാം ക്ലാസുകാരന്‍ വീടിന് മുന്നില്‍ മരിച്ച നിലയിൽ. കരിമരം കിഴക്കേക്കര പുത്തൻവീട്ടിൽ സുനിൽകുമാർ- ആശ ദമ്പതികളുടെ മകൻ സുജിത്തിനെയാണ് (13) മരിച്ച നിലയിൽ കണ്ടെത്തിയത്.
പുല്‍ക്കൂട് നിര്‍മിക്കുന്നതിനിടയില്‍ വൈദ്യുതാഘാതം ഏറ്റാണ് മരണം സംഭവിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ഒരുമിച്ച് പുല്‍ക്കൂട് നിര്‍മിച്ചുകൊണ്ടിരുന്ന കൂട്ടുകാര്‍ സമീപത്തെ വീട്ടില്‍ പോയി തിരികെ വന്നപ്പോഴാണ് സുജിത്തിനെ മരിച്ച നിലയില്‍ കാണുന്നത്. വെള്ളറട വിപിഎംഎച്ച്എസ്എസിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്.
അച്ഛനും അമ്മയും പിരിഞ്ഞു താമസിക്കുന്നതിനാൽ അച്ഛന്‍റെ അമ്മയോടൊപ്പമാണ് കുട്ടി താമസിച്ചിരുന്നത്. വെള്ളറട പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. സുധീഷ് സഹോദരനാണ്.