തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ പിൻവാതിൽ നിയമനത്തിനും പിഎസ്‌സി നിയമന വിവാദത്തിലും പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിനു മുന്നിൽ ഇന്നും സമര പരമ്പര. വിവിധ യുവജന സംഘടനകൾ ഇന്ന് സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. യുവമോർച്ച പ്രവർത്തകരാണ് ആദ്യം പ്രകടനമായി സെക്രട്ടേറിയറ്റിലേക്ക് എത്തിയത്. സെക്രട്ടേറിയറ്റ് നോർത്ത് ഗേറ്റിന് മുന്നിൽ എത്തിയ പ്രവർത്തകർ ആദ്യം റോഡ് ഉപരോധിച്ചു. ഉപരോധത്തിന് ഇടയിൽ തന്നെ പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. പൊലീസിൻ്റെ ബാരിക്കേഡുകൾ മറിച്ചിടാനും ചാടിക്കടന് പോകാനും പ്രവർത്തകർ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പക്ഷേ പ്രവർത്തകർ പിരിഞ്ഞുപോകാൻ തയ്യാറായില്ല. ഇതേ തുടർന്ന് പൊലീസ് മൂന്നുവട്ടം ഗ്രനേഡ് പ്രയോഗിച്ചു.
സെക്രട്ടേറിയറ്റിനു മുന്നിൽ ഇന്നും സമര പരമ്പര - PSC RANK LIST
വിവിധ പ്രതിഷേധങ്ങൾ കണക്കിലെടുത്ത് സെക്രട്ടേറിയറ്റിൻ്റെ സുരക്ഷാ വർധിപ്പിച്ചിട്ടുണ്ട്.
![സെക്രട്ടേറിയറ്റിനു മുന്നിൽ ഇന്നും സമര പരമ്പര സെക്രട്ടേറിയറ്റ് സെക്രട്ടേറിയറ്റ് പ്രതിഷേധം സെക്രട്ടേറിയറ്റിനു മുന്നിൽ ഇന്നും സമര പരമ്പര പിഎസ്‌സി റാങ്ക് ലിസ്റ്റ് പിൻവാതിൽ നിയമനം strike in front of the Secretariat Secretariat Secretariat strike PSC RANK LIST പിഎസ്‌സി നിയമന വിവാദം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10648856-thumbnail-3x2-dfgrg.jpg?imwidth=3840)