തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്നും നാളെയും സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ. അവശ്യ സേവനങ്ങൾക്ക് മാത്രമേ അനുമതിയുള്ളു. പഴം, പച്ചക്കറി, പലവ്യഞ്ജനം, മത്സ്യം ,മാംസ കടകൾക്ക് ,ഐ ടി, ടെലികോം, ആശുപത്രി തുടങ്ങിയവക്ക് പ്രവർത്തിക്കാം. ഹോട്ടലുകൾക്കും റെസ്റ്റോറൻ്റുകൾക്കും ഹോം ഡെലിവറി നടത്താം. അത്യാവശ്യ ഘട്ടങ്ങളിൽ ഹോട്ടലുകളിൽ പോയി ഭക്ഷണം വാങ്ങാം. ഇതിനായി സ്വയം തയ്യാറാക്കിയ സത്യപ്രസ്താവന കൈയ്യിൽ കരുതണം. നേരത്തെ നിശ്ചയിച്ച വിവാഹങ്ങൾ നടത്താനും അനുമതിയുണ്ട്.
വിവാഹ ഹാളിൽ 75 പേർക്കും പുറത്തുള്ള ചടങ്ങിൽ 150 പേർക്കും പങ്കെടുക്കാം. വിവാഹത്തിന് പോകുന്നവർ തിരിച്ചറിയൽ കാർഡും ക്ഷണക്കത്തും കരുതണം. മരണാന്തര ചടങ്ങുകൾക്ക് പരമാവധി 50 പേർക്ക് പങ്കെടുക്കാം. ട്രെയിൻ, വിമാന സർവ്വീസുകൾ എന്നിവ നടക്കും. കെ എസ് ആർ ടി സി 60 ശതമാനം സർവ്വീസും നടത്തും. യാത്രക്കാർ ടിക്കറ്റ് കൈയ്യിൽ കരുതണം. പ്ലസ് ടു പരീക്ഷകൾ മുടക്കമില്ലാതെ നടക്കും.
Read more: വാരാന്ത്യ നിയന്ത്രണം രാത്രി 12 മണി മുതല്‍; ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളെന്ന് മുഖ്യമന്ത്രി