തിരുവനന്തപുരം: തെരുവുനായകൾ അഞ്ഞൂറിലധികം കോഴികളെ കടിച്ചുകൊന്നു. പാറശാല സ്വദേശി സുരേന്ദ്രന്‍റെ ഉടമസ്ഥതയിലുള്ള ഫാമിലെ കോഴികളെയാണ് തെരുവുനായകൾ കൊന്നത്. മുന്‍പും തെരുവുനായകൾ ഇത്തരത്തിൽ ആക്രമണം നടത്തി കോഴികളെയും ആടിനെയും കൊന്നിരുന്നു. ഏകദേശം അമ്പതിനായിരം രൂപയുടെ കോഴികളെയാണ് നായകൾ കൊന്നത്.
സംഭവത്തിൽ മൃഗസംരക്ഷണ വകുപ്പിൽ പരാതി നൽകിയിട്ടുണ്ട്. പഞ്ചായത്തിൽ തെരുവുനായ ശല്യം രൂക്ഷമായിട്ടും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.