ETV Bharat / state

പെരിങ്ങമലയിൽ തെരുവുനായ ആക്രമണം; ഇരുപതോളം പേർക്ക് പരിക്ക് - പെരിങ്ങമല തെരുവുനായ ആക്രമണം

ഭക്ഷണം കിട്ടാത്തതിനെ തുടർന്നാണ് നായ്ക്കൾ ആക്രമിക്കുന്നതെന്നും നാട്ടുകാർ പറയുന്നു.

street dog attack people injured in thiruvananthapuram  peringamala street dog attack  പെരിങ്ങമല തെരുവുനായ ആക്രമണം  തെരുവുനായ ആക്രമണത്തിൽ പരിക്ക്
പെരിങ്ങമലയിൽ തെരുവുനായ ആക്രമണം; ഇരുപതോളം പേർക്ക് പരിക്ക്
author img

By

Published : Jan 6, 2022, 7:50 PM IST

തിരുവനന്തപുരം: കല്ലിയൂർ പഞ്ചായത്തിലെ പെരിങ്ങമല കേളേശ്വരം ഭാഗത്ത് ഇരുപതോളം പേരെ തെരുവ് നായ ആക്രമിച്ചു. പെരിങ്ങമലയിൽ വെള്ളായണി ഹോട്ടൽ ഉടമ അനിൽകുമാർ(55)​,​ ചാലച്ചൽ വീട്ടിൽ ചാലച്ചൽ സുകു(52)​,​ പെരിങ്ങമല ശിശുമന്ദിരം വീട്ടിൽ സുബ്രഹ്മണ്യൻ(65)​,​ കേളേശ്വരം വീട്ടിൽ തങ്കമണി (63)​,​ പെരിങ്ങമല സ്വദേശി യോഗേഷ് (47)​ തുടങ്ങി ഇരുപതോളം പേരെ നായ്ക്കൾ കൂട്ടമായി എത്തി ആക്രമിക്കുകയായിരുന്നു. കടിയേറ്റവർ ശാന്തിവിള ആശുപത്രിയിലും ജനറൽ ആശുപത്രിയിലും ചികിത്സയിലാണ്.

പെരിങ്ങമലയിൽ തെരുവുനായ ആക്രമണം; ഇരുപതോളം പേർക്ക് പരിക്ക്

ഭക്ഷണം കിട്ടാത്തതിനെ തുടർന്നാണ് നായ്ക്കൾ ആക്രമിക്കുന്നതെന്നും നാട്ടുകാർ പറയുന്നു. ഹോട്ടൽ വേസ്റ്റുകൾ ഭക്ഷിച്ചാണ് ശ്വാനക്കൂട്ടം അലഞ്ഞ് തിരിഞ്ഞ് നടക്കുന്നത്. ഹോട്ടലുകളുടെ പ്രവർത്തനം ഭാഗീകമായതോടെ ഭക്ഷണം കിട്ടാതെ നായ്ക്കളുടെ ശല്യം വർധിച്ചിരിക്കുകയാണ്. പഞ്ചായത്ത് പ്രസിഡന്‍റിനേയും എംഎൽഎയും ഫോണിൽ വിളിച്ച് പരാതി അറിയിച്ചതായി നാട്ടുകാർ പറഞ്ഞു.

Also Read: കൊവിഡ് വ്യാപനം; കർശന നിയന്ത്രണങ്ങളുമായി കർണാടക

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.