തിരുവനന്തപുരം: 2015 ൽ എറണാകുളം ചിൽഡ്രൻസ് ഹോമിൽ നിന്നും വളർത്താൻ സ്വീകരിച്ച പെൺകുട്ടിയെ വളർത്തച്ഛൻ പീഡിപ്പിച്ച സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകി ആരോഗ്യമന്ത്രി കെ. കെ ശൈലജ. ശിശു വികസന വകുപ്പ് ഡയറക്ടർക്കാണ് മന്ത്രി നിർദേശം നൽകിയത്. എറണാകുളം ശിശുക്ഷേമ സമിതിക്ക് തെറ്റ് പറ്റിയിട്ടുണ്ടോ എന്ന് അന്വേഷിച്ച് കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. കൂടാതെ ഇരയായ പെൺകുട്ടിക്ക് എല്ലാവിധ സംരക്ഷണവും ചികിത്സയും ഉറപ്പാക്കാനും മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.
വളർത്തച്ഛൻ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം; റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി - ശിശുക്ഷേമ സമിതി
സംഭവത്തിൽ എറണാകുളം ശിശുക്ഷേമ സമിതിക്ക് തെറ്റ് പറ്റിയിട്ടുണ്ടോ എന്ന് അന്വേഷിച്ച് കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു