തിരുവനന്തപുരം : സംസ്ഥാനത്ത് വിദേശ നിർമിത മദ്യത്തിന്‍റെ വില കുത്തനെ കൂട്ടിയ തീരുമാനം മരവിപ്പിച്ചു. സർക്കാരിന്‍റെ എതിർപ്പിനെ തുടർന്നാണ് നടപടി. കൊവിഡ് കാലത്തെ വരുമാനനഷ്‌ടം നികത്താനാണ് വില കൂട്ടിയതെന്നായിരുന്നു ബെവ്കോയുടെ വിശദീകരണം.
വില വർധിപ്പിച്ചതോടെ പ്രമുഖ ബ്രാന്‍ഡുകളുടെ ബോട്ടിലിന് ആയിരം രൂപ വരെ ഉപഭോക്താക്കള്‍ അധികമായി നല്‍കേണ്ടി വരുന്ന സ്ഥിതി വലിയ വിമര്‍ശനമാണ് ഉയർത്തിയത്.
READ MORE: 'വലിയ വില കൊടുക്കേണ്ടി വരും': വിദേശ നിർമിത മദ്യത്തിന്‍റെ വില കുത്തനെ കൂട്ടി
വെയർഹൗസ് മാർജിൻ 14 ശതമാനം വരെ ഉയർത്തിയതോടെയാണ് കഴിഞ്ഞ ദിവസം വിദേശ നിർമിത മദ്യങ്ങളുടെ വില കുത്തനെ കൂട്ടിക്കൊണ്ടുള്ള തീരുമാനമുണ്ടായത്. ബെവ്റേജസ് കോർപറേഷന്‍റെ പ്രതിമാസ വില്‍പ്പനയുടെ 0.2 ശതമാനമാണ് വിദേശനിർമിത മദ്യവില്‍പന.