തിരുവനന്തപുരം സെക്രട്ടേറിയറ്റ് സഥിതി ചെയ്യുന്നത് സ്റ്റാച്യുവിലാണ്. തിരുവിതാംകൂർ ദിവാനായിരുന്ന ടി മാധവ റാവുവിന്റെ പ്രതിമയാണ് ഈ പേരിനു പിന്നിൽ. നാടിനെ മാറ്റിമറിച്ച പ്രഗത്ഭനായ ദിവാന്റെ പ്രതിമ സ്ഥാപിക്കപ്പെട്ടതോടെ പഴയ മാവിൻമൂട് എന്ന മൂന്നുമുക്ക്, സ്റ്റാച്യു ജംഗ്ഷൻ ആയി മാറുകയായിരുന്നു.
സെക്രട്ടേറിയറ്റ് വളപ്പിനുള്ളിലാണ് വേലുത്തമ്പിയുടെ പ്രതിമ. ഇതിന്‍റെ തൊട്ടുമുന്നിലാണ് മിക്കപ്പോഴും സമരങ്ങൾ അരങ്ങേറുക. പ്രതിഷേധക്കാർ സമരപ്പന്തൽ ഉണ്ടാക്കാൻ ഇവിടം കെട്ടിയടച്ചാൽ വേലുത്തമ്പിയെ പിന്നെ പുറത്തു കാണാനാവില്ല.