ETV Bharat / state

ആരോഗ്യമന്ത്രിക്കെതിരായ പരാമർശത്തില്‍ മുല്ലപ്പള്ളിക്കെതിരെ  പ്രതിഷേധം ശക്തം - mullapally ramachandran statement

സ്വയം വരുത്തിയ വിന മുല്ലപ്പള്ളി തന്നെ തീര്‍ക്കട്ടെ എന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും.

കൊവിഡ് റാണി പരാമർശം; മുല്ലപ്പള്ളി രാമചന്ദ്രന് എതിരെ പ്രതിഷേധം ശക്തം
കൊവിഡ് റാണി പ്രസ്‌താവന; മുല്ലപ്പള്ളി രാമചന്ദ്രന് എതിരെ പ്രതിഷേധം ശക്തം
author img

By

Published : Jun 20, 2020, 2:10 PM IST

Updated : Jun 20, 2020, 2:27 PM IST

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജക്ക് എതിരെ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ വിവാദ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധം കനക്കുന്നു. പ്രസ്താവനയില്‍ കോണ്‍ഗ്രസിനുള്ളിലും അമര്‍ഷം പുകയുകയാണ്. വൈദ്യുതി ചാര്‍ജ് വര്‍ധനയ്‌ക്കെതിരെയും പ്രവാസികളുടെ ആവശ്യങ്ങൾക്കുമായി നടത്തിയ പ്രതിഷേധത്തിലൂടെയും യുഡിഎഫിന് ലഭിച്ച സ്വീകാര്യതയുടെ ശോഭ കെടുത്തുന്നതാണ് മുല്ലപ്പള്ളിയുടെ പ്രസ്താവന എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലെ വിലയിരുത്തല്‍. സ്വയം വരുത്തിയ വിന മുല്ലപ്പള്ളി തന്നെ തീര്‍ക്കട്ടെ എന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും.

മന്ത്രിമാരായ ഇ.പി ജയരാജനും കടകംപള്ളി സുരേന്ദ്രനും മുല്ലപ്പള്ളിക്കെതിരെ രംഗത്തു വന്നിരുന്നു. സിപിഎം, സിപിഐ ദേശീയ വനിത നേതാക്കളായ ബൃന്ദ കാരാട്ടും ആനി രാജയും മുല്ലപ്പള്ളിയുടെ പ്രസ്താവനയ്‌ക്കെതിരെ ഡല്‍ഹിയില്‍ പ്രതിഷേധം അറിയിച്ചു. വടകരയിലെ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ വീട്ടിലേക്ക് സിപിഎം വനിതാ സംഘടനയായ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. മുല്ലപ്പള്ളിയുടെ കോലം കത്തിച്ചു. മുല്ലപ്പള്ളിക്കെതിരെ സിപിഎം സൈബർ ഗ്രൂപ്പുകളിലും ആക്രമണം ശക്തമാണ്.

നിപ്പ പ്രതിരോധ പ്രവര്‍ത്തനത്തിനിടെ മരിച്ച ലിനിയുടെ ഭര്‍ത്താവ് സജീഷ് ഫേസ് ബുക്കിലൂടെ മുല്ലപ്പള്ളി രാമചന്ദ്രനെ വിമര്‍ശിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് സജീഷ് ജോലി ചെയ്യുന്ന കോഴിക്കോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാർച്ച് നടത്തി. അതിനിടെ, മുല്ലപ്പള്ളി ദുരിത കാലത്ത് ഫോണില്‍ വിളിക്കുക പോലും ചെയ്തില്ലെന്ന സജീഷിന്‍റെ പരാമര്‍ശത്തെ ഖണ്ഡിക്കുന്ന തെളിവുകൾ കോണ്‍ഗ്രസ് പുറത്ത് വിട്ടു.

അന്ന് നിപ്പ രാജകുമാരി ഇപ്പോള്‍ കൊവിഡ് റാണി പദവിക്കാണ് ആരോഗ്യമന്ത്രിയുടെ ശ്രമമെന്ന മുല്ലപ്പള്ളിയുടെ പ്രസ്‌താവനയാണ് വിവാദമായത്. പ്രവാസികള്‍ക്കെതിരായ സംസ്ഥാന സര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ ഉപവാസ സമരത്തിന്‍റെ ഉദ്ഘാടന ചടങ്ങിലായിരുന്നു മുല്ലപ്പള്ളിയുടെ വിവാദ പരാമര്‍ശം. പ്രവാസികള്‍ക്ക് നാട്ടിലേക്കു മടങ്ങാന്‍ കൊവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സംഭവത്തിലും വൈദ്യുതി ചാര്‍ജ് വര്‍ധനയിലും പ്രതിരോധത്തിലായ സര്‍ക്കാരിന് യുഡിഎഫിനെ പ്രഹരിക്കാന്‍ വീണുകിട്ടിയ അവസരമാവുകയാണ് മുല്ലപ്പള്ളിയുടെ പ്രസ്താവന.

Last Updated : Jun 20, 2020, 2:27 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.