ETV Bharat / state

കായികമേളയിൽ ഐഡിയൽ സ്‌കൂളും പാലക്കാടും മുന്നേറുന്നു; ഇഞ്ചോടിഞ്ച് മത്സരങ്ങൾ - പോയിന്‍റ് നില

25 സ്വർണവും 17 വെള്ളിയും 17 വെങ്കലവുമായി 212 പോയിന്‍റോടെ പാലക്കാട് ജില്ലയാണ് മുന്നിൽ. സ്‌കൂളുകളിൽ മലപ്പുറം ജില്ലയുടെ ഐഡിയൽ സ്‌കൂളാണ് മുന്നേറുന്നത്.

state sports meet score updation  state sports meet updation  state sports meet  sports meet kerala  കായികമേള  കായികമേള കേരളം  സ്‌കൂൾ കായികമേള  ഐഡിയൽ സ്‌കൂളും പാലക്കാടും മുന്നേറുന്നു  ഐഡിയൽ സ്‌കൂൾ കായികമേള  പാലക്കാട് ജില്ല സ്‌കോർ കായികമേള  ബിജോയ്  ബിജോയ് സ്‌കൂൾ കായികമേള  സ്‌കൂൾ കായികമേള പോയിന്‍റ് നില  സ്‌കൂൾ കായികമേള അവസാന ദിവസം  പോയിന്‍റ് നില  പോയിന്‍റ് നില കായികമേള
കായികമേള
author img

By

Published : Dec 6, 2022, 12:18 PM IST

Updated : Dec 6, 2022, 1:23 PM IST

തിരുവനന്തപുരം: 64-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ അവസാന ദിവസം സ്‌കൂളുകളും ജില്ലകളും ഇഞ്ചോടിച്ചു പോരാടുന്നു. 39 ഫൈനലാണ് അവസാന ദിനം ചന്ദ്രശേഖർ നായർ സ്റ്റേഡിയത്തിൽ നടക്കുക. അതിൽ 21 ഫൈനൽ വിദ്യാർഥികളുടെ മത്സരങ്ങളുടേതും ബാക്കിയുള്ളത് ടീച്ചർമാരുടെ മത്സരങ്ങളുടെ ഫൈനലുമായിരിക്കും.

നിലവിൽ മുൻ ചാമ്പ്യൻമാരായ പാലക്കാട് ജില്ല തന്നെയാണ് ജില്ലകളുടെ സ്ഥാനത്ത് മുന്നിൽ നിൽക്കുന്നത്. 25 സ്വർണവും 17 വെള്ളിയും 17 വെങ്കലവുമായി 212 പോയിന്‍റാണ് ആണ് പാലക്കാട് നേടിയിരിക്കുന്നത്. പാലക്കാട് ജില്ലയുടെ ബിജോയ് മൂന്ന് സ്വർണങ്ങൾ നേടി അവസാന ദിവസത്തെ ആദ്യ താരമായി.

തൊട്ടു പുറകിൽ മലപ്പുറം ജില്ല 10 സ്വർണവും 13 വെള്ളിയും 10 വെങ്കലവുമായി 113 പോയിൻ്റിന്‍റെ നിറവോടെ നിൽക്കുന്നുണ്ട്. കോഴിക്കോട് ജില്ലയാണ് മൂന്നാം സ്ഥാനത്തുള്ളത്. സ്‌കൂളുകളിൽ മലപ്പുറം ജില്ലയിലെ ഐഡിയൽ സ്‌കൂളാണ് മുന്നേറുന്നത്.

ഇന്നലെ നേടിയ ജാവ്ലിൻ ത്രോയിലെ റെക്കോഡ് അടക്കം നിരവധി റെക്കോഡുകളും ഐഡിയലിന് ഉണ്ട്. 7 സ്വർണവും 6 വെള്ളിയും 3 വെങ്കലവും ആയി 56 പോയിന്‍റാണ് ഐഡിയൽ സ്‌കൂൾ നേടിയിരിക്കുന്നത്. 41 പോയിന്‍റ് നേടിയ കുമരംപുത്തൂർ രണ്ടാം സ്ഥാനത്തും 35 പോയിന്‍റ് നേടി സെന്‍റ് ജോസഫ് മൂന്നാം സ്ഥാനത്തും നിലകൊള്ളുന്നു. നിലവിലെ ചാമ്പ്യന്മാരായ മാർ ബേസിൽ സ്‌കൂൾ നാലാം സ്ഥാനത്താണ്.

മത്സരങ്ങൾ വൈകിട്ട് നാല് മണിയോടുകൂടി അവസാനിക്കും. ശേഷം നടക്കുന്ന സമാപന ചടങ്ങ് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം നഗരസഭ മേയർ ആര്യ രാജേന്ദ്രൻ അധ്യക്ഷത വഹിക്കും. വിവിധ രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ ചടങ്ങിൽ സംബന്ധിക്കും.

Also read: 'മനസിലുറപ്പിച്ച് വന്നു', സ്‌കൂൾ കായിക മേളയില്‍ ട്രിപ്പിൾ സ്വർണത്തിളക്കവുമായി ശിവപ്രിയ

Last Updated : Dec 6, 2022, 1:23 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.