ETV Bharat / state

ചുട്ടുപഴുത്ത സിന്തറ്റിക്ക് ട്രാക്കില്‍ ഓടിയത് സ്‌പൈക്ക് ഷൂവില്ലാതെ ; സാമ്പത്തിക പരാധീനതകളാല്‍ തോറ്റുപോയ മനോജ് - സ്‌പൈക്ക് ഷൂസ്

കാസര്‍കോട് ബദിയടുക്ക പെര്‍ടല എന്‍എച്ച്‌എസ് സ്‌കൂളിലെ ഒന്‍പതാം ക്ലാസുകാരന്‍ മനോജ് സംസ്ഥാന സ്‌കൂള്‍ കായിക മേളയിലെ 400 മീറ്റര്‍ ഓട്ടത്തിലാണ് സ്‌പൈക്ക് ഷൂസില്ലാതെ പങ്കെടുത്തത്. ഇക്കാരണത്താലാണ് മനോജിന്‍റെ സ്വപ്‌നനേട്ടം ദുര്‍ബലമായിപ്പോയത്

state school sports meet  സ്‌പൈക്ക്  കായിക മേളയില്‍ മനോജ് ഓടിയത് സ്‌പൈക്ക് ഇല്ലാതെ  മനോജിന്‍റെ സ്വപ്‌നനേട്ടം  തിരുവനന്തപുരം  student Manoj participated without spike shoes
ചുട്ടുപഴുത്ത സിന്തറ്റിക്ക് ട്രാക്കില്‍ ഓടിയത് സ്‌പൈക്ക് ഇല്ലാതെ; നിശ്ചയദാര്‍ഢ്യമുണ്ടായിട്ടും മനോജിനെ തോല്‍പ്പിച്ചത് പരിമിതി
author img

By

Published : Dec 4, 2022, 6:13 PM IST

Updated : Dec 4, 2022, 6:27 PM IST

തിരുവനന്തപുരം : കാലിലണിയാന്‍ സ്‌പൈക്കില്ലെങ്കിലും സിന്തറ്റിക് ട്രാക്കിലെ മത്സരത്തില്‍ ഓടണമെന്ന നിശ്ചയദാര്‍ഢ്യമാണ് സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ പങ്കെടുക്കാന്‍ ഈ ഒന്‍പതാം ക്ലാസുകാരനെ പ്രേരിപ്പിച്ചത്. ജീവിത പ്രതിസന്ധികളെക്കുറിച്ച് ഓര്‍ക്കാതെ സ്പോര്‍ട്‌സിനോടുള്ള അടങ്ങാത്ത അഭിനിവേശം മനസില്‍ മുറുകെ പിടിച്ചാണ് കാസര്‍കോട് ബദിയടുക്കയില്‍ നിന്നും പെര്‍ടല എന്‍എച്ച്‌എസ് സ്‌കൂളിലെ മനോജെന്ന ഈ വിദ്യാര്‍ഥി തിരുവനന്തപുരത്തേക്ക് വണ്ടി കയറിയത്. ഇന്നലെ (ഡിസംബര്‍ നാല്) നടന്ന 400 മീറ്റര്‍ വ്യക്തിഗത ഓട്ടത്തില്‍ മനോജ് പങ്കെടുത്തിരുന്നു. എന്നാല്‍ ചുട്ടുപൊള്ളുന്ന സിന്തറ്റിക് ട്രാക്കില്‍, മത്സരിച്ച എല്ലാവരും സ്‌പൈക്ക് ഷൂസ് ധരിച്ച് ഓടിയപ്പോള്‍ അവരുടെ വേഗത്തിനൊപ്പമെത്താന്‍ മനോജിന് കഴിഞ്ഞില്ല.

ചുട്ടുപഴുത്ത ട്രാക്കില്‍ ഒന്‍പതാം ക്ലാസുകാരന്‍ ഓടിയത് സ്‌പൈക്ക് ഷൂസില്ലാതെ

ഓടാനുള്ള പ്രതിഭയും ഉള്‍ക്കരുത്തുമുണ്ടായിട്ടും സ്‌പൈക്ക് ഷൂസ് വാങ്ങി ധരിക്കാനുള്ള സാമ്പത്തിക ചുറ്റുപാടുണ്ടായിരുന്നില്ല മനോജിന്‍റെ കുടുംബത്തിന്. 400 മീറ്റര്‍ വ്യക്തിഗത ഓട്ടത്തില്‍ മനോജിന് സമ്മാനങ്ങളൊന്നും കിട്ടിയില്ലെങ്കിലും തളരാത്ത പോരാളിയുടെ ഉറച്ച മനസുണ്ട് ഈ കായിക താരത്തിന്. 100 മീറ്റര്‍ റിലേ, 400 മീറ്റര്‍, 200 മീറ്റര്‍ വ്യക്തിഗത ഓട്ടം എന്നീ ഇനങ്ങളില്‍ നേട്ടം കൈവരിച്ചാണ് മനോജ് സംസ്ഥാന തലത്തില്‍ എത്തിയത്. 400 മീറ്ററില്‍ ജില്ലാതലത്തില്‍ രണ്ടാം സ്ഥാനം നേടിയാണ് സംസ്ഥാന മേളയ്ക്കുള്ള യോഗ്യത മനോജ് സ്വന്തമാക്കിയത്. നൂറുമീറ്റര്‍ റിലേയുടെ ഫൈനല്‍ മത്സരത്തില്‍ ഇന്നും 200 മീറ്റര്‍ വ്യക്തിഗത ഓട്ടമത്സരത്തില്‍ ആറാം തീയതിയും സ്‌പൈക്കില്ലാതെ തന്നെയാണ് മനോജ് ട്രാക്കില്‍ ഇറങ്ങുക.

സ്‌കൂളിലെ കായികാധ്യാപകന്‍ നീണ്ട അവധിയിലായതിനാല്‍ മറ്റൊരു സ്‌കൂളിലെ അധ്യാപകന്‍റെ കൂടെയാണ് മനോജ് വന്നത്. ജില്ല പഞ്ചായത്തില്‍ നിന്ന് ജഴ്‌സിയും ബൂട്ടും ലഭിക്കുമെങ്കിലും ട്രാക്കില്‍ ഓടണമെങ്കില്‍ സ്‌പൈക്ക് ഷൂസ് തന്നെ വേണം. പുതിയൊരു സ്പൈക്ക് കിട്ടിയാലും ഈ ഷൂസ് ധരിച്ച് പ്രാക്‌ടീസ് ഇല്ലാത്തതിനാല്‍ വേഗത എത്രമാത്രം കൂടുമെന്ന് മനോജിന് ഉറപ്പില്ല. കായികമേളയ്ക്കായി കോടികള്‍ ചെലവഴിക്കുന്നുവെന്ന് കൊട്ടിഘോഷിക്കുമ്പോഴും മനോജിനെ പോലുള്ളവര്‍ ദുരിതത്തിലാണ്.

Last Updated : Dec 4, 2022, 6:27 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.