ETV Bharat / state

സ്റ്റേഷനിലേക്ക് വിളിപ്പിക്കാം, പക്ഷേ നോട്ടിസ് നല്‍കണം, സുരക്ഷയും; സംസ്ഥാന പൊലീസ് മേധാവിയുടെ സര്‍ക്കുലര്‍ - സുപ്രീം കോടതി

New circular for the police force from State police chief: അറസ്റ്റ്, ചോദ്യം ചെയ്യല്‍ തുടങ്ങിയവയ്‌ക്ക് പ്രത്യേക നോട്ടിസ്, സ്‌ത്രീകളെയും കുട്ടികളെയും വീട്ടിലെത്തി ചോദ്യം ചെയ്യണം തുടങ്ങി വിവിധ നിര്‍ദേശങ്ങളാണ് സര്‍ക്കുലറില്‍ പറയുന്നത്.

New circular for the police force from chief  Kerala police arrest questioning guidelines  State police chief new circular  സംസ്ഥാന പൊലീസ് മേധാവിയുടെ സര്‍ക്കുലര്‍  പുതുക്കിയ പൊലീസ് സര്‍ക്കുലര്‍  പൊലീസുകാര്‍ക്ക് പുതിയ നിര്‍ദേശങ്ങള്‍  സുപ്രീം കോടതി  ഹൈക്കോടതി
New circular for the police force from State police chief
author img

By ETV Bharat Kerala Team

Published : Nov 25, 2023, 9:58 AM IST

Updated : Nov 25, 2023, 12:46 PM IST

തിരുവനന്തപുരം : വ്യക്തികളെ ചോദ്യം ചെയ്യാനും സാക്ഷിയായി വിളിപ്പിക്കുന്നതിനും നോട്ടിസ് നൽകുന്നത് നിർബന്ധമാണെന്നും സ്റ്റേഷനിലേക്ക് വിളിപ്പിക്കുന്നവരുടെ പൂർണ സുരക്ഷ അന്വേഷണ ഉദ്യോഗസ്ഥന്‍റെ ഉത്തരവാദിത്തമാണെന്നും സംസ്ഥാന പൊലീസ് മേധാവിയുടെ സർക്കുലർ (State police chief new circular). വിവിധ കേസുകളിൽ സുപ്രീം കോടതി, ഹൈക്കോടതി എന്നിവിടങ്ങളിൽ നിന്നും വന്ന വിധിയിൽ വ്യക്തത വരുത്തിയാണ് ഡിജിപി സർക്കുലർ ഇറക്കിയത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ നൽകുന്ന നോട്ടിസിന് കൈപ്പറ്റ് രസീത് വാങ്ങണം.

അറസ്റ്റ്, ചോദ്യം ചെയ്യൽ, അന്വേഷണത്തിന്‍റെ ഭാഗമായി രേഖകൾ ഹാജരാക്കല്‍, സാക്ഷിയായി വിളിപ്പിക്കൽ എന്നിവയ്ക്ക് പ്രത്യേക നോട്ടിസ് നൽകണം. ഇതിന്‍റെ മാതൃകയും സർക്കുലറിന് ഒപ്പം നൽകിയിട്ടുണ്ട്. സി ആർ പി സി 41 എ, 91, 160, 175 എന്നീ വകുപ്പുകൾ പ്രകാരമാണ് സർക്കുലർ (Kerala police arrest questioning guidelines).

സ്ത്രീകളെയും കുട്ടികളെയും സ്റ്റേഷനിലേക്ക് വിളിപ്പിക്കരുത്. താമസസ്ഥലത്ത് എത്തി വനിത പൊലീസിന്‍റെയോ കുടുംബാംഗങ്ങളുടെയോ സാന്നിധ്യത്തിൽ മാത്രമേ ചോദ്യം ചെയ്യുകയും വിവരങ്ങൾ ചോദിക്കുകയും ചെയ്യാവൂ. കൂടാതെ 65 വയസിനു മുകളിലുള്ളവരെയും 15 വയസിന് താഴെ പ്രായമുള്ളവരെയും ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവരെയും സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തരുതെന്നും സർക്കുലറിൽ പ്രത്യേകം പറയുന്നു (New circular for the police force from State police chief).

കഴിയുന്നതും അന്വേഷണ ഉദ്യോഗസ്ഥന്മാരുടെ പ്രവർത്തനം പൊലീസ് സ്റ്റേഷനുകളുടെ താഴത്തെ നിലയിൽ നിർവഹിക്കണം. അന്വേഷണ ഉദ്യോഗസ്ഥൻ എസ് എച്ച് ഒയ്‌ക്ക് നൽകുന്ന ബുക്ക് ലെറ്റുകൾ അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് സമർപ്പിച്ച ശേഷം മൂന്നുവർഷം വരെ സൂക്ഷിക്കണം.

ഇക്കഴിഞ്ഞ സെപ്‌റ്റംബറില്‍ ആണ് പൊലീസ് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിക്ക് മദ്യപിച്ചെത്തിയാല്‍ മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കുമെന്ന് അഡിഷണല്‍ ഡയറക്‌ടര്‍ ജനറല്‍ ഓഫ് പൊലീസിന്‍റെ സര്‍ക്കുലര്‍ വന്നത്. ജില്ല പൊലീസ് മേധാവിമാര്‍ പ്രത്യേക യോഗം വിളിച്ച് ഡിവൈഎസ്‌പി, അസിസ്‌റ്റന്‍റ്‌ കമ്മിഷണര്‍, എസ്എച്ച്ഒ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ ഇത് ധരിപ്പിക്കണമെന്നും എഡിജിപി ക്രൈം ചുമതലയുള്ള എംആര്‍ അജിത് കുമാര്‍ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറഞ്ഞിരുന്നു.

പൊലീസ് ഉദ്യോഗസ്ഥര്‍ മദ്യപിച്ച് ഡ്യൂട്ടിക്ക് എത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ കൃത്യനിര്‍വഹണത്തില്‍ ഏര്‍പ്പെടാതെ പൊതുജനങ്ങളോട് അപമര്യാദയായി പെരുമാറുന്നു. പല സ്ഥലങ്ങളിലും ഇതു സംഘര്‍ഷത്തിന് വരെ കാരണമാകുന്നു. സര്‍ക്കാരിന്‍റെയും പൊലീസ് സേനയുടെയും സല്‍പ്പേരിന് ഇത്തരം ഉദ്യോഗസ്ഥര്‍ കളങ്കം വരുത്തുന്നുവെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുണ്ട്.

Also Read: Police Circular : പൊലീസ് ഉദ്യോഗസ്ഥർ മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയാല്‍ മേലധികാരിക്കെതിരെ നടപടി; ഉത്തരവുമായി എഡിജിപി

Last Updated : Nov 25, 2023, 12:46 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.