തിരുവനന്തപുരം: കെ.ടി.ജലീലിനെതിരായ ലോകായുക്ത വിധിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കില്ല. മന്ത്രി ജലീല്‍ രാജിവച്ച സാഹചര്യത്തില്‍ റിട്ട് നല്‍കേണ്ടെന്ന് സര്‍ക്കാറിന് നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് തീരുമാനം.
ബന്ധു നിയമന കേസിലാണ് കെ.ടി ജലീല്‍ മന്ത്രി സ്ഥാനത്ത് തുടരരുതെന്ന് ലോകായുക്ത വിധി പുറപ്പെടുവിച്ചത്. ഇതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ആലോചിച്ചിരുന്നു. ഇത് സംബന്ധിച്ച് എജിയില്‍ നിന്ന് നിയമ വകുപ്പ് നിയമോപദേശവും തേടിയിരുന്നു. ഇതിനിടയിലാണ് മന്ത്രിയുടെ രാജി.
ഈ സാഹചര്യത്തില്‍ റിട്ട് ഹര്‍ജി നല്‍കേണ്ടതില്ലെന്ന് എജി നിയമോപദേശം നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. ലോകായുക്ത വിധിക്കെതിരെ ജലീല്‍ സ്വന്തം നിലയ്ക്ക് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ലോകായുക്ത പരാമര്‍ശം നീക്കണമെന്നതാണ് ജലീലിന്‍റെ ആവശ്യം. ഈ ഹര്‍ജിയില്‍ പ്രാഥമിക വാദം കേട്ട ശേഷം വിധി പറയാനായി ഹൈക്കോടതി മാറ്റി വച്ചിരിക്കുകയാണ്.
ബന്ധുവായ കെ.ടി അദീബിനെ നിയമ വിരുദ്ധമായി മന്ത്രിയുടെ കീഴിലുള്ള ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ നിയമിച്ചുവെന്നാണ് കെ.ടി ജലീലിനെതിരെ ഉയര്‍ന്നുവന്ന ആരോപണം.
കൂടുതല്‍ വായനയ്‌ക്ക്; ബന്ധുനിയമന വിവാദം : മന്ത്രി കെ.ടി ജലീൽ രാജിവച്ചു
ലോകായുക്ത വിധി വന്നതിനുപിന്നാലെ കെ ടി ജലീലിന്‍റെ രാജിക്കായി സമ്മർദ്ദം ശക്തമായിരുന്നു. സിപിഎമ്മിനുള്ളിൽ തന്നെ രാജി എന്ന നിർദേശവും ഉയർന്നിരുന്നു.
also read: സമ്മര്‍ദ്ദം ശക്തമായി ; ജലീലിന്‍റെ രാജി സിപിഎം നിര്‍ദേശപ്രകാരം