ETV Bharat / state

നേരിയ ആശ്വാസം; സംസ്ഥാനത്ത് 5.11 ലക്ഷം ഡോസ് കൊവിഡ് വാക്‌സിന്‍ കൂടി എത്തി - ആരോഗ്യ വകുപ്പ്

കടുത്ത വാക്‌സിന്‍ ക്ഷാമമാണ് ചൊവ്വാഴ്ച സംസ്ഥാനത്തുണ്ടായിരുന്നത്. സ്റ്റോക്ക് ഇല്ലാത്തതിനാല്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, വയനാട് ജില്ലകളിലെ വാക്‌സിന്‍ വിതരണം പൂര്‍ണമായും തടസപ്പെട്ടു.

state got 5.11 lakhs covid vaccine  സംസ്ഥാനത്ത് 5.11 ലക്ഷം ഡോസ് കൊവിഡ് വാക്‌സിന്‍ കൂടി എത്തി  covid vaccine  covid  vaccine  കൊവിഡ് വാക്‌സിന്‍  കൊവിഡ്  വാക്‌സിന്‍  വാക്‌സിനേഷന്‍  ആരോഗ്യ വകുപ്പ്  വാക്‌സിനേഷന്‍ യജ്ഞം
നേരിയ ആശ്വാസം; സംസ്ഥാനത്ത് 5.11 ലക്ഷം ഡോസ് കൊവിഡ് വാക്‌സിന്‍ കൂടി എത്തി
author img

By

Published : Aug 10, 2021, 8:04 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് 5,11,080 ഡോസ് വാക്‌സിന്‍ കൂടി എത്തി. 2,91,080 ഡോസ് കൊവിഷീല്‍ഡ് വാക്‌സിനും 2,20,000 ഡോസ് കൊവാക്‌സിനുമാണ് എത്തിയത്. തിരുവനന്തപുരം 98,560, എറണാകുളം 1,14,590, കോഴിക്കോട് 77,930 എന്നിങ്ങനെ ഡോസ് കൊവീഷീല്‍ഡ് വാക്‌സിനും തിരുവനന്തപുരം 74,500, എറണാകുളം 86,500, കോഴിക്കോട് 59,000 എന്നിങ്ങനെ ഡോസ് കൊവാക്‌സിനുമാണ് എത്തിയത്. ഈ വാക്‌സിനുകള്‍ മറ്റ് ജില്ലകളിലെ വിതരണ കേന്ദ്രങ്ങളിലേക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

കടുത്ത വാക്‌സിന്‍ ക്ഷാമമാണ് ചൊവ്വാഴ്ച സംസ്ഥാനത്തുണ്ടായിരുന്നത്. സ്റ്റോക്ക് ഇല്ലാത്തതിനാല്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, വയനാട് ജില്ലകളിലെ വാക്‌സിന്‍ വിതരണം പൂര്‍ണമായും തടസപ്പെട്ടു. ചൊവ്വാഴ്ച 95,308 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. 411 സര്‍ക്കാര്‍ കേന്ദ്രങ്ങളും 333 സ്വകാര്യ കേന്ദ്രങ്ങളും ഉള്‍പ്പെടെ 744 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണുണ്ടായിരുന്നത്.

സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 2,21,94,304 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. അതില്‍ 1,57,52,365 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 64,41,939 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്. കേരളത്തിലെ 2021ലെ എസ്റ്റിമേറ്റ് ജനസംഖ്യ അനുസരിച്ച് 44.88 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 18.35 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും വാക്‌സിന്‍ നല്‍കി.

വാക്‌സിനേഷൻ യജ്ഞത്തിലൂടെ കൂടുതൽ പേർക്ക് വാക്‌സിൻ

കൂടുതല്‍ വാക്‌സിന്‍ ലഭിച്ച സാഹചര്യത്തില്‍ നാളെ മുതല്‍ മുഴുവന്‍ ജില്ലകളിലും വാക്‌സിനേഷന്‍ ത്വരിതപ്പെടുത്താനാണ് ആരോഗ്യ വകുപ്പിന്‍റെ ശ്രമം. വാക്‌സിനേഷന്‍ വര്‍ധിപ്പിച്ച് പരമാവധി പേര്‍ക്ക് കുത്തിവയ്പ്പ് നല്‍കാന്‍ വാക്‌സിനേഷന്‍ യജ്ഞം സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഘട്ടം ഘട്ടമായിട്ടായിരിക്കും വാക്‌സിനേഷന്‍ യജ്ഞം നടപ്പാക്കുക.

ആദ്യ ഘട്ടത്തില്‍ 60 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്‌സിനെങ്കിലും നല്‍കുക എന്നതാണ് ലക്ഷ്യം. 9 ലക്ഷത്തോളം പേരാണ് ഇനി ആദ്യ ഡോസ് വാക്‌സിനെടുക്കാനുള്ളത്. അവര്‍ക്ക് ഓഗസ്റ്റ് 15നുള്ളില്‍ തന്നെ ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി തീര്‍ക്കും. വിദ്യാര്‍ഥികള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ക്കും വാക്‌സിനേഷന് മുന്‍ഗണന നല്‍കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Also Read: വാക്‌സിന്‍ ദൗര്‍ലഭ്യത്തിന് താത്കാലിക പരിഹാരം ; മൂന്ന് ലക്ഷം ഡോസ് ഇന്നെത്തും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.