ETV Bharat / state

2022- 23 എസ്എസ്എൽസി ഫല പ്രഖ്യാപനം നാളെ

author img

By

Published : May 18, 2023, 12:11 PM IST

Updated : May 18, 2023, 12:44 PM IST

ഇത്തവണ എസ്എസ്എൽസി പരീക്ഷ എഴുതിയത് 4,19,363 പേർ. മാർച്ച് 9നായിരുന്നു പരീക്ഷ നടന്നത്.

SSLC result will be announced tomorrow  SSLC result  kerala sslc result  sslc  എസ്എസ്എൽസി  എസ്എസ്എൽസി ഫലം  എസ്എസ്എൽസി ഫലപ്രഖ്യാപനം  എസ്എസ്എൽസി ഫലം  എസ്എസ്എൽസി ഫലം പ്രഖ്യാപിക്കുന്നത് എപ്പോൾ  2022 23 എസ്എസ്എൽസി ഫലം  sslc result 2022 2023
എസ്എസ്എൽസി

തിരുവനന്തപുരം : 2022- 23 എസ്എസ്എൽസി ഫലം നാളെ വൈകിട്ട് 3 മണിക്ക് പ്രഖ്യാപിക്കും. വിവിധ കേന്ദ്രങ്ങളിലായി ഇത്തവണ 4,19,363 വിദ്യാർഥികളാണ് എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഈ കഴിഞ്ഞ മാർച്ച് 9ന് ആയിരുന്നു വിദ്യാർഥികളുടെ എസ്എസ്എൽസി പരീക്ഷ. തുടർന്ന് നേരത്തെ നിശ്ചയിച്ചത് പ്രകാരം മൂല്യനിർണയവും കൃത്യസമയത്ത് തന്നെ പൂർത്തിയാക്കാൻ വിദ്യാഭ്യാസ വകുപ്പിന് സാധിച്ചിരുന്നു.

നേരത്തെ മെയ് 20ന് എസ്എസ്എൽസി ഫലം പ്രഖ്യാപിക്കും എന്നായിരുന്നു പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നത്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതിയത്. ഏറ്റവും കുറവ് വിദ്യാർഥികൾ പരീക്ഷ എഴുതിയത് പത്തനംതിട്ട ജില്ലയിലായിരുന്നു. ഹയർസെക്കൻഡറി ഫലം മെയ് 25ന് പ്രഖ്യാപിക്കും.

ഫലപ്രഖ്യാപനം കഴിഞ്ഞ് ജൂൺ ഒന്നിന് തന്നെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കും. പ്രവേശനോത്സവത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മലയിൻകീഴ് ഗവ. ബോയ്‌സ് എൽപി സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി കാര്യങ്ങൾ വിലയിരുത്തുന്നതിനായി വിദ്യാഭ്യാസ ഓഫിസർമാരുടെയും അധ്യാപക സംഘടനകളുടെയും യോഗം വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ നേരത്തെ വിളിച്ചു ചേർത്തിരുന്നു.

പുതിയ അധ്യായന വർഷത്തിൽ വിദ്യാർഥികൾക്കായി നേരത്തെ തന്നെ പാഠപുസ്‌തകങ്ങളും സ്‌കൂൾ യൂണിഫോമും ലഭ്യമാക്കുന്നതിനുള്ള നടപടികളും വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിരുന്നു. പാഠപുസ്‌തകങ്ങളുടെ വിതരണം 80 ശതമാനത്തിൽ അധികം പൂർത്തിയായന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു.

ഹയർസെക്കൻഡറി, എസ്എസ്എൽസി മൂല്യനിർണയത്തിൽ നിന്നും മാറിനിന്ന 3006 അധ്യാപകർക്ക് വിദ്യാഭ്യാസ വകുപ്പ് നോട്ടിസ് നൽകിയിരുന്നു. വകുപ്പിനെ എതിർത്ത് ആർക്കും മുന്നോട്ടു പോകാൻ ആവില്ലെന്നും അത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് യോഗത്തിൽ വ്യക്തമാക്കി.

പുതിയ അധ്യായന വർഷത്തിന് മുൻപ് വിവിധ സ്‌കൂളുകളുടെ കെട്ടിടങ്ങളുടെ ഉദ്ഘാടനവും വിദ്യാഭ്യാസ വകുപ്പ് മന്ത്രി നിർവഹിച്ചിരുന്നു. കിഫ്ബിയുമായി സഹകരിച്ച് ഒരു കോടി രൂപ, 3 കോടി രൂപ, 5 കോടി രൂപ എന്നീ നിരക്കുകളിലായി വിവിധ കെട്ടിടങ്ങൾക്കാണ് വിദ്യാഭ്യാസ വകുപ്പ് അനുമതി നൽകിയിട്ടുള്ളത്.

സിബിഎസ്‌സി പരീക്ഷ ഫല പ്രഖ്യാപനം : മെയ് 12ന് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചിരുന്നു. 99.91 വിജയ ശതമാനവുമായി തിരുവനന്തപുരം മേഖലയാണ് ഏറ്റവും മുന്നിൽ. സിബിഎസ്ഇ 12-ാം ക്ലാസ് ബോർഡ് പരീക്ഷയിൽ 87.33 ശതമാനം പേർ വിജയിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 5.38 ശതമാനം ഇടിവാണ് ഇത്തവണത്തേത്. 92.71 ശതമാനമായിരുന്നു കഴിഞ്ഞ വർഷത്തെ വിജയ ശതമാനം. എസ്എസ്എൽസിയുടെയും സിബിഎസ്ഇ പത്താം ക്ലാസിന്‍റെയും റിസൾട്ട് വരുന്നത് അനുസരിച്ച് പ്ലസ് വൺ അഡ്‌മിഷൻ നടപടികൾ ആരംഭിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു.

Also read : സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.91 ശതമാനവുമായി തിരുവനന്തപുരം മുന്നിൽ

Last Updated : May 18, 2023, 12:44 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.