ETV Bharat / state

എസ്എസ്എൽസി പ്ലസ്‌ ടു പരീക്ഷകള്‍ മാറ്റി - നിയമസഭാ തെരഞ്ഞെടുപ്പ്

എസ്എസ്എൽസി പ്ലസ്‌ ടു പരീക്ഷകൾ  SSLC PLUS TWO EXAM  തിരുവന്തപുരം  SSLC PLUS TWO EXAM DATE  സ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ  മൂല്യനിർണയ ക്യാമ്പുകൾ  നിയമസഭാ തെരഞ്ഞെടുപ്പ്  EXAM DATE
എസ്എസ്എൽസി പ്ലസ്‌ ടു പരീക്ഷകള്‍ മാറ്റി
author img

By

Published : Mar 11, 2021, 6:28 PM IST

Updated : Mar 11, 2021, 7:07 PM IST

18:24 March 11

പരീക്ഷകള്‍ ഏപ്രില്‍ എട്ട് മുതൽ 30 വരെ നടക്കും

തിരുവന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റിവെച്ചു. ഏപ്രിൽ എട്ട് മുതൽ 30 വരെയാണ് പുതുക്കിയ തീയതി. മാർച്ച് 17 മുതൽ പരീക്ഷ നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തില്‍  പരീക്ഷ നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നു. പരീക്ഷ തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകാതിരുന്നത് വിദ്യാർഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാക്കിയിരുന്നു. പുതുക്കിയ പരീക്ഷാ ടൈംടേബിൾ ഉടൻ തന്നെ പ്രസിദ്ധീകരിക്കും. 

നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ജോലികളുള്ള അധ്യാപകർക്ക് പരീക്ഷാ നടത്തിപ്പിന് തയ്യാറെടുക്കാനുള്ള അസൗകര്യവും
മൂല്യനിർണയ ക്യാമ്പുകൾ തെരഞ്ഞെടുപ്പ് ബാലറ്റുകൾ സൂക്ഷിക്കാനുള്ള സ്ട്രോങ്ങ് റൂമുകൾ ആക്കി മാറ്റിയതിനാൽ സ്ഥലപരിമിതിയും ചൂണ്ടിക്കാട്ടിയാണ് സർക്കാർ പരീക്ഷ മാറ്റണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ നൽകിയ റിപ്പോർട്ട് പരിഗണിച്ചാണ് പരീക്ഷ മാറ്റാനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ തീരുമാനം.

Last Updated : Mar 11, 2021, 7:07 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.