ETV Bharat / state

ഓട നിര്‍മാണം മുടങ്ങി; ജനങ്ങള്‍ ദുരിതത്തില്‍ - തിരുവനന്തപുരം ലേറ്റസ്റ്റ് ന്യൂസ്

തമ്പാനൂര്‍ എസ്എസ് കോവില്‍ റോഡിലെ ഓട നിര്‍മാണമാണ് മുടങ്ങിയിരിക്കുന്നത്. പൊളിച്ചിട്ടിരിക്കുന്ന ഓടയില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നത് ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണ്.

ആറുമാസമായിട്ടും തീരാത്ത ഓടനിര്‍മാണത്തില്‍ വലഞ്ഞ് ജനം
author img

By

Published : Oct 23, 2019, 4:43 PM IST

Updated : Oct 23, 2019, 6:26 PM IST

തിരുവനന്തപുരം: ആറുമാസമായിട്ടും നിര്‍മാണം പൂര്‍ത്തിയാക്കാനാകാതെ തമ്പാനൂര്‍ എസ്എസ് കോവില്‍ റോഡിലെ ഓട നിര്‍മാണം. ചെറിയ മഴയിൽ പോലും വെള്ളപ്പൊക്കം ഉണ്ടാകുന്ന റോഡില്‍ ഓട നിര്‍മാണം പൂര്‍ത്തിയാകാത്തതിനാല്‍ ജനം വലയുന്നു. പൊളിച്ചിട്ട ഓടയില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതിനാല്‍ പ്രദേശത്ത് കച്ചവടം പോലും നടത്താനാകുന്നില്ലെന്ന് കച്ചവടക്കാരും പറയുന്നു. എത്രയും വേഗം നിർമാണം പൂര്‍ത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികള്‍ സമരം ചെയ്തെങ്കിലും ഫലമുണ്ടായില്ല.

തമ്പാനൂര്‍ എസ്എസ് കോവില്‍ റോഡിലെ ഓട നിര്‍മാണം മുടങ്ങി

പിടിസി ടവർ മുതൽ തമ്പാനൂർ റോഡ് വരെ 700 മീറ്റർ ദൂരമുള്ള ഓടയുടെ ഇരുവശത്തുമുള്ള നിര്‍മാണത്തിന് ഒരുകോടി 53 ലക്ഷമാണ് കരാർ തുക. ആദ്യഘട്ട നിർമാണത്തിന്‍റെ ബില്ല് മാറിക്കിട്ടാത്തതിനാൽ കരാറുകാരൻ നിര്‍മാണം നിർത്തിവച്ചതോടെയാണ് പ്രശ്‌നം ആരംഭിക്കുന്നത്. പ്രദേശവാസികള്‍ വീണ്ടും പ്രതിഷേധിച്ചതോടെ തിരുവനന്തപുരം നഗരസഭ മേയർ വി.കെ പ്രശാന്ത് സ്ഥലത്തെത്തി നിര്‍മാണം അതിവേഗം പൂർത്തീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

Intro:ആറുമാസമായിട്ടും തീരാതെ തമ്പാനൂർ
എസ് എസ് കോവിൽ റോഡിലെ ഓട നിർമാണം. ചെറിയ മഴയിൽ പോലും വെള്ളപ്പൊക്കം ഉണ്ടാകുന്ന റോഡിൽ, പൊളിച്ചിട്ട ഓടയിൽ നിന്ന് മലിനജലം കൂടി ഇരച്ചുകയറുന്നതോടെ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്

hold visuals

നിർമ്മാണത്തിനായി ഓട പൊളിച്ചിട്ടിട്ട് ആറുമാസം. ഇതിനിടെ വെള്ളക്കെട്ടും ദുർഗന്ധവും മൂലം മൂന്ന് വ്യാപാരികൾക്ക് കച്ചവടം നിർത്തിപ്പോകേണ്ടി വന്നു. നിർമ്മാണം പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികൾ സമരം ചെയ്തിട്ടും ഫലമുണ്ടായില്ല

byte
അൻസാരി- വ്യാപാരി
രാജേന്ദ്രൻ - വർക്ക്ഷോപ്പ് ഉടമ

പിടിസി ടവർ മുതൽ തമ്പാനൂർ റോഡ് വരെ 700 മീറ്റർ ദൂരം ഇരുവശത്തുമുള്ള നിർമ്മാണത്തിന് ഒരുകോടി 53 ലക്ഷം ആണ് കരാർ തുക. ആദ്യഘട്ട നിർമാണത്തിന്റെ ബില്ല് മാറിക്കിട്ടാത്തതിനാൽ കരാറുകാരൻ പണി നിർത്തിവച്ചതോടെയാണ് നിർമാണം മുടങ്ങിയത്. മഴയിൽ പ്രദേശം വെള്ളക്കെട്ടിൽ ആയതോടെ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ മേയർ വി കെ പ്രശാന്ത് സ്ഥലത്തെത്തി പണി അതിവേഗം പൂർത്തീകരിക്കാൻ നിർദേശം നൽകി.

byte

v k prasanth
mayor

എസ് എസ് കോവിൽ റോഡിലെ ഓടനിർമ്മാണം പൂർത്തീകരിക്കുന്നതോടെ തമ്പാനൂരിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

etv bharat
thiruvananthapuram.

Body:.

Conclusion:.
Last Updated : Oct 23, 2019, 6:26 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.