ETV Bharat / state

'സര്‍ക്കാര്‍, സംഘടനകള്‍ക്കൊപ്പം'; തെറ്റ് ചെയ്‌തവര്‍ തിരുത്തണമെന്ന് മന്ത്രി സജി ചെറിയാന്‍ - സിനിമ രംഗത്തെ കൂട്ടായ്‌മ

സിനിമകളില്‍ കരാര്‍ ഒപ്പിട്ട ശേഷം ഷൂട്ടിങിനെത്താതെയും ചിത്രത്തിന്‍റെ എഡിറ്റിങിലടക്കം അനാവശ്യമായി ഇടപെട്ടും പ്രൊഡ്യൂസര്‍മാരെ ബുദ്ധിമുട്ടിക്കുന്നതായാണ് താരങ്ങള്‍ക്കെതിരായ ആരോപണം

sreenath bhasi shane nigam ban  saji cheriyan supports film organizations  മന്ത്രി സജി ചെറിയാന്‍
മന്ത്രി സജി ചെറിയാന്‍
author img

By

Published : Apr 26, 2023, 11:18 AM IST

Updated : Apr 26, 2023, 11:24 AM IST

സജി ചെറിയാന്‍ മാധ്യമങ്ങളോട്

തിരുവനന്തപുരം: ശ്രീനാഥ്‌ ഭാസിക്കും ഷെയ്ൻ നിഗത്തിനും വിലക്കേർപ്പെടുത്തിയ സംഭവത്തിൽ ചലച്ചിത്ര സംഘടനകളുടെ തീരുമാനത്തിനൊപ്പമാണ് സർക്കാരെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. താത്‌കാലിക വിലക്കേര്‍പ്പെടുത്തിയതില്‍ സംഘടനകള്‍ക്കൊപ്പമേ നില്‍ക്കാന്‍ പറ്റുള്ളൂ. ചെറുപ്പക്കാർക്കിടയിലാണ് പ്രശ്‌നങ്ങളുള്ളതെന്നും മന്ത്രി പറഞ്ഞു.

സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം സംബന്ധിച്ച് ഔദ്യോഗികമായി പരാതികൾ ലഭിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. തെറ്റ് ചെയ്‌തവർ അത് തിരുത്തി സിനിമ രംഗത്ത് സജീവമാവണം. സെറ്റുകളിലെ മയക്കുമരുന്നിൻ്റെ സ്വാധീനം ചലച്ചിത്ര സംഘടനകള്‍ പരിശോധിച്ചു. വനിതകൾ ധാരാളമായി സിനിമ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സുരക്ഷയ്‌ക്ക് പ്രശ്‌നമുണ്ട്. എന്നാൽ, ഇത് അംഗീകരിക്കാൻ കഴിയില്ല.

ALSO READ | 'ഷെയ്ന്‍ നിഗത്തിനും ശ്രീനാഥ് ഭാസിക്കും വിലക്കില്ല, പക്ഷേ അവരുമായി സഹകരിക്കില്ല'; കാരണം വ്യക്തമാക്കി ചലച്ചിത്ര സംഘടനകള്‍

സിനിമ രംഗത്തെ കൂട്ടായ്‌മ ശക്തിപ്പെടുത്താൻ സർക്കാർ മുൻകൈയെടുത്ത് കോൺക്ലേവ് നടത്തും. ചലച്ചിത്ര സംഘടനകൾ പരാതി നൽകുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും രേഖാമൂലം പരാതി എഴുതി നൽകിയിട്ടില്ല. മാത്രമല്ല ഷൂട്ടിങ് നടക്കുന്ന സ്ഥലങ്ങളിൽ ലഹരി പരിശോധന നടത്തുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ട്. എന്നാൽ, സുരക്ഷിത ബോധത്തോടെ ജോലി ഉറപ്പാക്കാൻ സർക്കാരിന് ഉത്തരവാദിത്തമുണ്ട്.

'സിനിമകള്‍ പരാജയപ്പെടുന്നു, പോരായ്‌മയുണ്ട്': ഈ വർഷം റിലീസ് ചെയ്‌ത ഭൂരിഭാഗം സിനിമകളും പരാജയമാണ്. മലയാള സിനിമയിൽ എന്തോ പോരായ്‌മയുണ്ട്. അതും കണ്ടെത്തി പരിഹരിക്കണമെന്നും മന്ത്രി വ്യക്തമാക്കി. നടന്മാരായ ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി എന്നിവരുമായി സഹകരിക്കില്ലെന്ന് ചലച്ചിത്ര സംഘടനകൾ ഇന്നലെ (ഏപ്രില്‍ 25) നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് അറിയിച്ചത്.

താരസംഘടനയായ അമ്മ, സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്‌ക, നിർമാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷൻ എന്നിവരടങ്ങിയ സംയുക്ത യോഗത്തിലായിരുന്നു തീരുമാനം. മയക്കുമരുന്നിന് അടിമകളായ നടന്മാരുമായി സഹകരിക്കില്ലെന്ന് സിനിമ സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്. ഇത്തരക്കാരുടെ പേര് സര്‍ക്കാറിന് കൈമാറുമെന്നും സംഘടനകള്‍ വ്യക്തമാക്കി. നേരത്തെ ഇത്തരം സംഭവങ്ങൾ രഹസ്യമായിരുന്നെങ്കില്‍ ഇപ്പോൾ എല്ലാം പരസ്യമായാണ് നടക്കുന്നതെന്നും നിർമാതാക്കൾ വ്യക്തമാക്കി.

'ഷെയ്‌ന്‍ നിഗം പ്രതിഫലം കൂടുതൽ ആവശ്യപ്പെടുന്നു': താര സംഘടനയില്‍ അംഗമല്ലാത്ത ശ്രീനാഥ് ഭാസി ഒരേസമയം പല സിനിമകളില്‍ കരാര്‍ ഒപ്പിടുന്നതായാണ് ആരോപണം. ഇത് നിര്‍മാതാക്കള്‍ക്ക് വലിയ പ്രശ്‌നമാണ് ഉണ്ടാക്കുന്നത്. ലക്ഷങ്ങള്‍ ചെലവഴിച്ച് സെറ്റിട്ട ശേഷം, ചിത്രത്തില്‍ അഭിനയിക്കാന്‍ കരാര്‍ ഒപ്പിട്ട ശ്രീനാഥ് ഭാസിയെ അന്വേഷിച്ചപ്പോൾ അദ്ദേഹം ലണ്ടനിലാണ് എന്ന മറുപടിയാണ് ലഭിച്ചത്. ഇത്തരത്തിലുള്ള നിരവധി പരാതികളാണ് ശ്രീനാഥ് ഭാസിക്കെതിരെ സിനിമ സംഘടനകള്‍ക്ക് ലഭിച്ചത്. പ്രതിഫലം കൂടുതൽ ആവശ്യപ്പെടുന്നു, ലൊക്കേഷനിൽ കൃത്യമായി എത്തുന്നില്ല, എഡിറ്റിങില്‍ ഉൾപ്പടെ ഇടപെടുന്നു തുടങ്ങിയ പരാതികളാണ് ഷെയ്‌ന്‍ നിഗത്തിനെതിരെ ഉയർന്നത്.

ഇത്തരക്കാരെ ഇനിയും സഹിക്കാൻ കഴിയില്ലെന്നാണ് സിനിമ സംഘടനകൾ സംയുക്തമായി എടുത്ത തീരുമാനം. അതേസമയം, സിനിമ തുടങ്ങുന്നതിന് മുന്‍പ് വ്യക്തമായ കരാര്‍ താരങ്ങളുമായി ഒപ്പുവയ്ക്കാറുണ്ട്. അതില്‍ താരത്തിന്‍റെ പ്രതിഫലം, ഡേറ്റുകള്‍, സിനിമയുടെ പ്രൊമോഷന്‍ എന്നിവ അടക്കം ഉള്‍കൊള്ളുന്നു. എന്നാല്‍, ഇത് അനുസരിക്കാന്‍ ചില താരങ്ങള്‍ തയ്യാറാകുന്നില്ല. ഇവരുമായി ഇനി സഹകരിക്കേണ്ടതില്ലന്നാണ് നിർമാതാക്കളുടെ തീരുമാനം.

Last Updated : Apr 26, 2023, 11:24 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.