തിരുവനന്തപുരം: കൊവിഡ് 19 സ്ഥിരീകരിച്ച തിരുവനന്തപുരം ശ്രീ ചിത്രയിലെ ഡോക്ടറുടെ സഞ്ചാര പഥം ആരോഗ്യ വകുപ്പ് ഇന്ന് പുറത്ത് വിടും. ഡോക്ടറുമായി സമ്പർക്കം പുലർത്തിയ കൂടുതൽ പേരെ കണ്ടെത്താനുള്ള ശ്രമം ആരോഗ്യ വകുപ്പ് തുടരുകയാണ്. ശ്രീ ചിത്രയിൽ കൊവിഡ് 19 ബാധിതനുമായി സമ്പർക്കം പുലർത്തിയ ഡോക്ടർമാർ അടക്കം 76 പേരെ കണ്ടെത്തിയിട്ടുണ്ട്. ശ്രീചിത്രക്ക് പുറത്ത് ആരുമായെല്ലാമാണ് ഇദ്ദേഹം സമ്പർക്കം പുലർത്തിയെന്നതാണ് ഇപ്പോള്‍ പരിശോധിക്കുന്നത്.
മാർച്ച് രണ്ടിന് തിരുവനന്തപുരത്ത് എത്തിയ രോഗ ബാധിതനായ ഡോക്ടർ പത്ത് ദിവസത്തോളം ആശുപത്രിയില്‍ വന്നിരുന്നു. അതിനിടെ തിങ്കളാഴ്ച മാത്രം 192 പേരെയാണ് ജില്ലയില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ഇതില്‍ 63 പേര്‍ ആശുപത്രിയിലാണ്.