ETV Bharat / state

ആത്മീയതക്ക് രാജ്യത്തെ ഒന്നിപ്പിക്കാന്‍ സാധിക്കും: ഡോ. ആരിഫ് ഖാന്‍

കേരളാ ഗവര്‍ണറായി ചുമതലയേറ്റ ശേഷം ആദ്യമായാണ് ഡോ. ആരിഫ് മുഹമ്മദ് ഖാന്‍ ശാന്തിഗിരി ആശ്രമം സന്ദര്‍ശിക്കുന്നത്. ശാന്തിഗിരി ആത്മീയത നിറഞ്ഞതാണെന്നും ഇത്തരത്തിൽ ആത്മീയത കൊണ്ട് രാജ്യത്തെ ഒന്നിപ്പിക്കാന്‍  സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡോ. ആരിഫ് ഖാന്‍
author img

By

Published : Oct 23, 2019, 10:50 PM IST

തിരുവനന്തപുരം: ആത്മീയതക്ക് ജാതി-മത-വര്‍ഗ-വര്‍ണ വ്യത്യാസമില്ലാതെ നമ്മുടെ രാജ്യത്തെ ഒന്നിപ്പിക്കുവാന്‍ സാധിക്കുമെന്ന് ഗവര്‍ണര്‍ ഡോ. ആരിഫ് മുഹമ്മദ് ഖാന്‍. ശാന്തിഗിരി ആശ്രമത്തില്‍ നടന്ന സ്വീകരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതേത്വരത്വം എന്നത് ഇന്ത്യയുടെ ആത്മാവില്‍ ചേര്‍ന്നിരിക്കുന്ന സത്യമാണ്. സകലതിനെയും ബഹുമാനിക്കുന്ന പാരമ്പര്യം ഇന്ത്യയ്ക്കുണ്ടെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

ശാന്തിഗിരി ആശ്രമം സന്ദര്‍ശിച്ചത് വലിയ അനുഭവമാണന്നും ഇവിടെ സ്വീകരണം മാത്രമല്ല മറിച്ച് തനിക്ക് അനുഗ്രഹം കിട്ടിയെന്നും അദ്ദേഹം കൂട്ടിച്ചെർത്തു. കേരളാ ഗവര്‍ണറായി ചുമതലയേറ്റ ശേഷം ഡോ. ആരിഫ് മുഹമ്മദ് ഖാന്‍ ആദ്യമായാണ് ശാന്തിഗിരി ആശ്രമം സന്ദര്‍ശിക്കുന്നത്. ഭാര്യ രേഷ്‌മ ആരിഫുമൊത്താണ് അദ്ദേഹം ശാന്തിഗിരിയില്‍ എത്തിയത്. ശാന്തിഗിരി ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, ഓര്‍ഗനൈസിങ് സെക്രട്ടറി ഗുരുമിത്രന്‍ ജ്ഞാനതപസ്വി, ജനനി ദിവ്യ ജ്ഞാനതപസ്വിനി എന്നിവരുടെ നേതൃത്വത്തില്‍ ഗവര്‍ണര്‍ക്ക് സ്വീകരണം നല്‍കി. പിന്നീട് ഗവർണർ ഭാര്യയുമൊത്ത് താമര പര്‍ണശാലയില്‍ പുഷ്‌പാര്‍ച്ചന നടത്തി. ഗുരുസ്ഥാനീയ ശിഷ്യപൂജിത അമൃത ജ്ഞാനതപസ്വിനിയെയും അദ്ദേഹം സന്ദര്‍ശിച്ചു. തുടര്‍ന്ന് അനക്‌സ് ഹാളില്‍ നടന്ന സ്വീകരണയോഗത്തില്‍ ഇരുവരും പങ്കെടുത്തു. സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വിയും സ്വാമി ഗുരുമിത്രന്‍ ജ്ഞാനതപസ്വിയും ചേര്‍ന്ന് അദ്ദേഹത്തെ പൊന്നാടയണിച്ച് ആദരിച്ചു. ഗവര്‍ണര്‍ക്ക് ഉപഹാരവും സമര്‍പ്പിച്ചു.

സമ്പൂര്‍ണ ഗുരുവാണി- ശാന്തിഗിരി പുറത്തിറക്കിയ പുസ്‌തകം ഗവര്‍ണര്‍ പ്രകാശനം ചെയ്‌തു. രാഷ്‌ട്രീയം, ആത്മീയത തുടങ്ങി വിവിധ വിഷയങ്ങളെ കുറിച്ച് ആശ്രമത്തിലെ ഗുരുഭക്തരുമായും സിദ്ധമെഡിക്കല്‍ കോളജിലെ വിദ്യാർഥികളുമായും സംവദിച്ചതിന് ശേഷം രണ്ടു മണിക്കൂറോളം ആശ്രമത്തില്‍ ചെലവഴിച്ചാണ് ഗവര്‍ണര്‍ മടങ്ങിയത്.

Intro:ആത്മീയത രാജ്യത്തെ ഒന്നിപ്പിക്കും: ഗവര്‍ണര്‍
 
പോത്തന്‍കോട്:  ആത്മീയതയ്ക്ക് ജാതിമതവര്‍ഗ്ഗവര്‍ണ വ്യത്യാസമില്ലാതെ നമ്മുടെ രാജ്യത്തെ ഒന്നിപ്പിക്കുവാന്‍  സാധിക്കുമെന്ന്  ഗവര്‍ണര്‍ ഡോ. ആരിഫ് മുഹമ്മദ് ഖാന്‍ അഭിപ്രായപ്പെട്ടു. അങ്ങനെയൊരു  ആത്മീയത സ്പന്ദിക്കുന്നൊരിടമാണ്  ശാന്തിഗിരി ആശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  ശാന്തിഗിരി ആശ്രമത്തില്‍ നടന്ന സ്വീകരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതേത്വരത്വം എന്നത്  ഇന്ത്യയുടെ ആത്മാവില്‍  ചേര്‍ന്നിരിക്കുന്ന സത്യമാണ്. സകലതിനേയും ബഹുമാനിക്കുന്ന ഒരു പാരമ്പര്യം ഇന്ത്യയ്ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.  ശാന്തിഗിരി ആശ്രമം സന്ദര്‍ശിച്ചത് വലിയ അനുഭവമായാണ് താന്‍ കരുതുന്നത്. ഇവിടെ എനിക്ക് സ്വീകരണം മാത്രമല്ല ലഭിച്ചത് മറിച്ച്  താന്‍ അനുഗ്രഹിക്കപ്പെടുകയും ചെയ്തു. ഡോ ആരിഫ് മുഹമ്മദ് ഖാന്‍ കൂട്ടിച്ചേര്‍ത്തു.  

പുതിയ കേരളാ ഗവര്‍ണറായി ചുമതലയേറ്റ ശേഷം ഡോ. ആരിഫ് മുഹമ്മദ് ഖാന്‍ ആദ്യമായാണ് ആശ്രമം സന്ദര്‍ശിക്കുന്നത്.  അദ്ദേഹം തന്റെ ഭാര്യ രേഷ്മ ആരിഫുമൊത്താണ് ശാന്തിഗിരിയില്‍ എത്തിയത്.  ആശ്രമത്തിലെത്തിയ അദ്ദേഹത്തിന് ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഗുരുമിത്രന്‍ ജ്ഞാനതപസ്വി, ജനനി ദിവ്യ ജ്ഞാനതപസ്വിനി എന്നിവരുടെ  നേതൃത്വത്തില്‍ ഊഷ്മള സ്വീകരണം നല്‍കി. പിന്നീട് അദ്ദേഹം ഭാര്യയുമൊത്ത് താമര പര്‍ണശാലയില്‍ പുഷ്പാര്‍ച്ചന നടത്തി.  അതിന് ശേഷം   ഇരുവരും ഗുരുസ്ഥാനീയ ശിഷ്യപൂജിത  അമൃത ജ്ഞാനതപസ്വിനിയെ  സന്ദര്‍ശിച്ചു.  

തുടര്‍ന്ന് അനക്‌സ് ഹാളില്‍ നടന്ന സ്വീകരണയോഗത്തില്‍ ഇരുവരും പങ്കെടുത്തു.  സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വിയും സ്വാമി ഗുരുമിത്രന്‍ ജ്ഞാനതപസ്വിയും ചേര്‍ന്ന്  അദ്ദേഹത്തെ  പൊന്നാടയണിച്ച് ആദരിച്ചു. അദ്ദേഹത്തിന് ഉപഹാരവും നല്‍കി. ചടങ്ങില്‍ വച്ച് ശാന്തിഗിരി പുറത്തിറക്കിയ സമ്പൂര്‍ണ ഗുരുവാണി എന്ന പുസ്തകത്തിന്റെ പ്രകാശനം ഗവര്‍ണര്‍ നിര്‍വഹിച്ചു.    അതിന് ശേഷം രാഷ്ട്രീയം, ആത്മീയത തുടങ്ങിയ വിവിധ വിഷയങ്ങളെ കുറിച്ച്  ആശ്രമത്തിലെ ഗുരുഭക്തരുമായും സിദ്ധമെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളുമായും സംവദിച്ചു.   ഒട്ടേറെ സന്യാസി സന്യാസിനിമാരും ഗുരുഭക്തരും ചടങ്ങില്‍ പങ്കെടുത്തു. രണ്ടു മണിക്കൂറോളം ആശ്രമത്തില്‍   ചെലവഴിച്ചാണ് അദ്ദേഹം മടങ്ങിയത്.  Body:..........Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.