തിരുവനന്തപുരം: വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപീകരിച്ച് സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കി. ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി ഷേക്ക് ദര്‍വേഷ് സാഹിബിന്‍റെ മേല്‍നോട്ടത്തില്‍ കണ്ണൂര്‍ ക്രൈം ബ്രാഞ്ച് എസ്.പി പ്രദീഷ് തോട്ടത്തിലിനാണ് അന്വേഷണ ചുമതല.
സംഘത്തില്‍ തിരുവനന്തപുരത്തും കണ്ണൂരുമുള്ള പൊലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂത്തുപറമ്പ് ഡി.വൈ.എസ്.പി പ്രദീപന്‍ കണ്ണപ്പുരയില്‍, തിരുവനന്തപുരം വിമാനത്താവളം ഉള്‍പ്പെടുന്ന ശംഖുമുഖം സബ് ഡിവിഷന്‍റെ ചുമതലയുള്ള അസിസ്റ്റന്‍റ് കമ്മിഷണര്‍ ഡി.കെ പൃഥ്വിരാജ്, കേസ് രജിസ്റ്റര്‍ ചെയ്ത വലിയതുറ എസ്.എച്ച്.ഒ ശക്തികുമാര്‍, കൂത്തുപറമ്പ് എസ്.എച്ച്.ഒ ബിനുകുമാര്‍, മട്ടന്നൂര്‍ എസ്.എച്ച്.ഒ കൃഷ്ണന്‍ എന്നിവരാണ് സംഘത്തിലുള്ളത്.
ഇന്നലെ വൈകിട്ടാണ് വധശ്രമത്തിന് കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സിന്‍ മജീദ്, നവീന്‍കുമാര്‍ എന്നിവര്‍ക്കെതിരെ വലിയതുറ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്ന് കോടതിയില്‍ ഹാജരാക്കിയ രണ്ടു പേരെയും തിരുവനന്തപുരം മജ്‌സ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. ഇവരുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും.
Also Read: പ്രതിഷേധമാകാം, വസതിയിലേക്ക് തള്ളിക്കയറി വേണ്ട: ഡിവൈഎഫ്ഐയോട് ജയരാജന്‍