തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടർന്ന് പരീക്ഷകൾ എഴുതാൻ കഴിയാത്തവർക്കായി പ്രത്യേക പരീക്ഷ നടത്തുമെന്ന് കേരള യൂണിവേഴ്സിറ്റി. ഇവർക്ക് ഇംപ്രൂവ്മെന്‍റ് പരീക്ഷയ്ക്ക് മുമ്പായി വീണ്ടും അവസരമൊരുക്കും. നിലവിൽ 99 ശതമാനം പേരും പരീക്ഷ എഴുതിയിട്ടുണ്ടെന്നും കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. വി.പി മഹാദേവൻ പിള്ള പറഞ്ഞു. പരീക്ഷ തീയതി സംബന്ധിച്ച് മാധ്യമങ്ങളിലൂടെ അറിയിപ്പ് നൽകിയിരുന്നു. എല്ലാ സെന്‍ററുകളിലും പരീക്ഷ നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ഏർപ്പെടുത്തിയിരുന്നതായും അദ്ദേഹം അറിയിച്ചു.
കേരള യൂണിവേഴ്‌സിറ്റിയില്‍ പരീക്ഷ എഴുതാൻ പ്രത്യേക സംവിധാനം
പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് ഇംപ്രൂവ്മെന്‍റ് പരീക്ഷയ്ക്ക് മുമ്പായി വീണ്ടും അവസരമൊരുക്കും. നിലവിൽ 99 ശതമാനം പേരും പരീക്ഷ എഴുതിയിട്ടുണ്ടെന്നും കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. വി.പി മഹാദേവൻ പിള്ള പറഞ്ഞു.