ETV Bharat / state

കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും കണ്ടെത്തുന്നതിന് സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥർ; നിർദേശം നൽകി ഡിജിപി - ഡിജിപി

സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബാണ് ജില്ല പൊലീസ് മേധാവിമാര്‍ക്ക് നിർദേശം നൽകിയിട്ടുള്ളത്.

കരിഞ്ചന്ത  വിലക്കയറ്റം  നിത്യോപയോഗ സാധനങ്ങള്‍ക്ക് അമിത വില  വിലക്കയറ്റം തടയാൻ സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ  special branch  black market and hoarding  special branch officers to detect black market  ഡിജിപി  ഷെയ്ഖ് ദര്‍വേഷ് സാഹിബ്
കരിഞ്ചന്ത കണ്ടെത്താൻ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥർ
author img

By

Published : Jul 12, 2023, 1:55 PM IST

തിരുവനന്തപുരം : സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങള്‍ക്ക് അമിത വില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെ നിയോഗിച്ചു. അമിത വില ഈടാക്കല്‍, കരിഞ്ചന്ത, പൂഴ്ത്തി വയ്പ്പ് എന്നിവ തടയുന്നതിന് ജില്ല സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് വിവരങ്ങള്‍ ശേഖരിച്ച് കൈമാറാന്‍ സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് നിര്‍ദേശം നല്‍കി.

ജില്ല പൊലീസ് മേധാവിമാര്‍ക്കാണ് ഡിജിപി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ജില്ല ഭരണകൂടത്തിനാണ് ഇത്തരം വിവരങ്ങള്‍ ശേഖരിച്ച് നല്‍കേണ്ടത്. വിവിധ വകുപ്പുകള്‍ പരിശോധന നടത്തുമ്പോള്‍ പൊലീസ് സംരക്ഷണവും സഹായവും നല്‍കും. വിലക്കയറ്റം തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൃത്യവും സമയബന്ധിതവുമായി നിയമ നടപടി സ്വീകരിക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശിച്ചു.

അമിത വില ഈടാക്കിയാൽ കർശന നടപടി : സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നൽകിയിരുന്നു. നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ വലിയ അന്തരം പലയിടത്തും ശ്രദ്ധയില്‍പ്പെട്ടതിന്‍റെ അടിസ്ഥാനത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

എല്ലാ വ്യാപാര സ്ഥാപനങ്ങളുടെ മുന്നിലും വില നിലവാര പട്ടിക നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കണം. കാര്യക്ഷമമായ ഇടപെടലിലൂടെ വില പിടിച്ചുനിര്‍ത്താന്‍ വകുപ്പുകള്‍ കൂട്ടായ പ്രവര്‍ത്തനം നടത്തണം. ലീഗല്‍ മെട്രോളജി വകുപ്പിന്‍റെ പരിശോധന കര്‍ശനമാക്കണം. പൂഴ്ത്തി വയ്പ്പ് പൂര്‍ണ്ണമായും ഒഴിവാക്കാനാവണം.

ജില്ലയിലെ പ്രധാന മാര്‍ക്കറ്റുകളില്‍ കലക്‌ടറുടെ നേതൃത്വത്തിലുള്ള ടീം നേരിട്ട് പരിശോധനകള്‍ നടത്തണം. പൊലീസിന്‍റെ ഇടപെടലും ഉണ്ടാകണം. നിത്യോപയോഗ സാധനങ്ങളുടെ വില പിടിച്ചുനിര്‍ത്തുന്നതില്‍ ഹോര്‍ട്ടികോര്‍പ്പും കണ്‍സ്യൂമര്‍ഫെഡും സിവില്‍ സപ്ലൈസും വിപണിയില്‍ കാര്യക്ഷമമായി ഇടപെടണം.

ALSO READ : പൊലീസ് സ്റ്റേഷനില്‍ എത്തുന്നവര്‍ക്ക് ഉദ്യോഗസ്ഥരെ കാണാന്‍ കാലതാമസം പാടില്ല; മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഡിജിപി

സഹകരണ ബാങ്കുകളുടെ നേതൃത്വത്തില്‍ ഓണക്കാലത്തേക്കുള്ള മാര്‍ക്കറ്റുകള്‍ നേരത്തെ ആരംഭിക്കണം. ഗുണനിലവാര പരിശോധന എല്ലാ സ്ഥലങ്ങളിലും നടത്തണം. ഒരേ ഇനത്തിന് തന്നെ വിവിധ പ്രദേശങ്ങളില്‍ നിലനില്‍ക്കുന്ന വിലയിലെ അന്തരം വ്യാപാര സമൂഹവുമായി ജില്ല കലക്‌ടര്‍മാര്‍ ചര്‍ച്ച ചെയ്‌ത് പരിഹാരം കാണണം.

ഏറ്റക്കുറച്ചിലുകള്‍ പരിഹരിച്ച് ഒരേ വില കൊണ്ടുവരാന്‍ ശ്രമിക്കണം. നിത്യോപയോഗ സാധനങ്ങളുടെ വില നിലവാരം ആഴ്‌ചയില്‍ ഒരു തവണയെങ്കിലും ജില്ല കലക്‌ടർമാര്‍ അവലോകനം നടത്തണം തുടങ്ങിയ നിര്‍ദേശങ്ങളാണ് മുഖ്യമന്ത്രി നല്‍കിയത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാന പൊലീസ് മേധാവി ജില്ലാ പൊലീസ് മേധാവികൾക്ക് നിര്‍ദേശങ്ങള്‍ നല്‍കിയത്.

അമിതവില ഈടാക്കല്‍, കരിഞ്ചന്ത, പൂഴ്ത്തിവയ്പ്പ് എന്നിവ തടയുന്നതിന്‍റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ സംസ്ഥാനാടിസ്ഥാനത്തില്‍ ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരുടെ യോഗം 10 ദിവസത്തിലൊരിക്കല്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേരാൻ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കിയിരുന്നു.

ALSO READ : 15 കിലോ തക്കാളിക്ക് 2200 രൂപ ! ; കോലാറിൽ തക്കാളി ലേലത്തിൽ പോയത് റെക്കോഡ് തുകയ്‌ക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.