തിരുവനന്തപുരം: നിയമസഭയിൽ 50 വർഷങ്ങൾ പൂർത്തിയാക്കുന്ന ഉമ്മൻ ചാണ്ടിയെ നിയമസഭ സ്‌പീക്കർ പി.ശ്രീരാമകൃഷ്ണൻ ആദരിച്ചു. ഉമ്മൻ ചാണ്ടിയുടെ ജഗതിയിലെ വസതിയിലെത്തി സ്പീക്കർ നിയമസഭയുടെ ഉപഹാരം സമ്മാനിച്ചു.
നിയമസഭയ്ക്ക് വേണ്ടി രൂപപ്പെട്ട വ്യക്തിത്വമാണ് ഉമ്മൻ ചാണ്ടിയെന്ന് സ്പീക്കർ പറഞ്ഞു. അദ്ദേഹം നിയമസഭയിലെ അസാധാരണ അനുഭവമാണ്. സമാജികൻ എന്ന നിലയിൽ ഉമ്മൻ ചാണ്ടി ഒരു പാഠമാണെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി.