തൃശൂർ : വടക്കാഞ്ചേരി ഓട്ടുപാറയിൽ വാഹനാപകടത്തിൽ നാല് വയസുകാരിക്ക് ദാരുണാന്ത്യം. കെഎസ്ആർടിസി ബസും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് കുട്ടി മരണപ്പെട്ടത്. ഗുഡ്‌സ് ഓട്ടോറിക്ഷയിൽ മാതാപിതാക്കൾക്കൊപ്പം സഞ്ചരിച്ചിരുന്ന മുള്ളൂർക്കര സ്വദേശിനി നൂറാ ഫാത്തിമയാണ് മരിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കുട്ടിയുടെ പിതാവ് ഉനൈസ് (31), മാതാവ് റൈഹാനത്ത് (26) എന്നിവർക്കും അപകടത്തിൽ പരിക്കേറ്റു. ഇവരെ ഉടൻ തന്നെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം ഗർഭിണിയായ റൈഹാനത്തിന്‍റെ കാൽ അപകടത്തിൽ ഒടിയുകയും മുഖത്ത് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്.
ഉനൈസിന്‍റെ കൈക്കാണ് പരിക്കേറ്റത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നൂറാ ഫാത്തിമയെ തൃശൂർ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണപ്പെടുകയായിരുന്നു.
Also Read: കണ്ണൂരിൽ കാറും ബസും കൂട്ടിയിടിച്ച് അപകടം; രണ്ട് മരണം