ETV Bharat / education-and-career

കലോത്സവ വേദിയിൽ മനസും വയറും നിറച്ച പൊലീസുകാർ; സൗജന്യ ലഘുഭക്ഷണ കൗണ്ടറിന് കയ്യടി - POLICE SERVED FREE FOOD KALOLSAVAM

ചുക്ക് കാപ്പിയും, കപ്പയും, ബിസ്ക്കറ്റും, അവലും, ഫ്രൂട്ട്സും, ഐസ്ക്രീമും ഉള്‍പ്പെടെയുള്ള ലഘുഭക്ഷണങ്ങള്‍ പൊലീസുകാർ സൗജന്യമായി വിതരണം ചെയ്‌തു.

KERALA POLICE SERVED FREE FOOD  സംസ്ഥാന സ്‌കൂൾ കലോത്സവം 2025  SCHOOL KALOLSAVAM 2025  പൊലീസ് ലഘു ഭക്ഷണ കൗണ്ടർ  KALOLSAVAM 2025
Kerala Police Food Counter (ETV Bharat)
author img

By ETV Bharat Kerala Team

Published : Jan 9, 2025, 10:03 AM IST

തിരുവനന്തപുരം: പ്രതിഭകൾക്കും കാഴ്‌ചക്കാർക്കും മറക്കാൻ കഴിയാത്ത ഒരു കൂട്ടം പൊലീസുകാരും സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ താരങ്ങളാണ്. ആദ്യ ദിവസം മുതൽ സമാപന ദിവസം വരെ കേരള പൊലീസ് അസോസിയേഷനും, കേരള പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷൻ പ്രവർത്തകരുമാണ് അതിഥികളുടെ മനസും വയറും നിറച്ചത്.

കലോത്സവ നഗരിയിൽ പൊലീസുകാരുടെ കൂട്ടായ്‌മ സജ്ജമാക്കിയ സൗജന്യ ലഘു ഭക്ഷണ കൗണ്ടർ മുഴുവൻ സമയവും പ്രവർത്തിച്ചത് നിരവധി പേർക്കാണ് ആശ്വാസമായത്. ചുക്ക് കാപ്പിയും, കപ്പയും, ബിസ്ക്കറ്റും, അവലും, ഫ്രൂട്ട്സും, ഐസ്ക്രീമും വരെ സൗജന്യമായി യഥേഷ്ട്ടം വിതരണം ചെയ്യുകയായിരുന്നു.

അതിഥികൾക്കായി ലഘു ഭക്ഷണശാല ഒരുക്കി പൊലീസ് (ETV Bharat)

രാവിലെയും ഉച്ചയ്‌ക്കും വൈകുന്നേരവും ഉൾപ്പടെ മൂന്ന് നേരങ്ങളിൽ വ്യത്യസ്ഥ വിഭവങ്ങളായിരുന്നു അവർ വിതരണം ചെയ്‌തത്. പൊതു ജനങ്ങളുമായി പൊലീസ് സേനയുടെ ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഇത്തരമൊരു പ്രവർത്തനത്തിനിറങ്ങിയതെന്ന് കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് സുധീർഖാൻ ഇടിവി ഭാരതിനോട് പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

പൊലീസിന്‍റെയും ജനങ്ങളുടെയും ഇടയിലെ ഒരു പാലമായാണ് പൊലീസ് സംഘടനകൾ പ്രവർത്തിക്കുന്നത്. പൊലീസുകാരുടെ ക്ഷേമത്തിനൊപ്പം പൊതുജനങ്ങളുടെ ക്ഷേമവും ഉറപ്പാക്കുന്നതിന് വേണ്ടി കൂടിയാണ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

അതേസമയം ജനമൈത്രി പൊലീസ് എന്താണെന്ന് ജനങ്ങൾക്ക് നേരിട്ടറിയുന്നതിനുള്ള വേദിയായി കൂടി സംസ്ഥാന കലോത്സവ വേദിയെ പൊലീസുകാർ മാറ്റുകയായിരുന്നു. കേവലമൊരു പ്രാചാരണമെന്നതിനപ്പുറം അഞ്ച് ദിവസവും കുട്ടികൾക്കും ദാഹവും വിശപ്പും അകറ്റാനുള്ള കേന്ദ്രമായി പൊലീസുകാരുടെ കൗണ്ടർ മാറുകയായിരുന്നു.

Also Read: കലോത്സവവേദിയിൽ പഴയിടത്തിന്‍റെ നറുമണം; ഊട്ടുപുരയിലെ രുചിക്കഥകൾ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.