ETV Bharat / state

'കലോത്സവത്തില്‍ സസ്യാഹാരം നല്‍കുന്നതാണ് പ്രായോഗികം, ബിരിയാണി കഴിച്ച് ഡാന്‍സ് ചെയ്യാന്‍ കഴിയുമോ': എ എന്‍ ഷംസീര്‍

author img

By

Published : Jan 22, 2023, 9:13 PM IST

കലോത്സവത്തിലെ ഭക്ഷണ വിവാദത്തില്‍ പ്രതികരിച്ച് നിയമസഭ സ്‌പീക്കര്‍ എ എന്‍ ഷംസീര്‍. നിയമസഭ സമ്മേളനത്തിന് മുന്നോടിയായുള്ള വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സ്‌പീക്കര്‍

Kalolsavam food controversy  Speaker AN Shamseer on Kalolsavam food controversy  Speaker AN Shamseer  Assembly session  എ എന്‍ ഷംസീര്‍  AN Shamseer on Kalolsavam food controversy  നിയമസഭ സ്‌പീക്കര്‍ എ എന്‍ ഷംസീര്‍  നിയമസഭ  Kerala Governor Arif Mohammed Khan  സ്‌കൂൾ കലോത്സവത്തിലെ ഭക്ഷണ വിവാദം  നിയമസഭയുടെ എട്ടാം സമ്മേളനം 23ന്  ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ  നിയമസഭ അന്താരാഷ്‌ട്ര പുസ്‌തകോത്സവം  പിണറായി വിജയന്‍
എ എന്‍ ഷംസീര്‍
എ എന്‍ ഷംസീര്‍ പ്രതികരിക്കുന്നു

തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ ഭക്ഷണ വിവാദം ചേരിതിരിവിലേക്കൊന്നും പോയിട്ടില്ലെന്ന് നിയമസഭ സ്‌പീക്കര്‍ എ എന്‍ ഷംസീര്‍. ജനാധിപത്യ രാജ്യമാണിത്. ഒരാള്‍ അയാളുടെ അഭിപ്രായം പറഞ്ഞു. അഭിപ്രായം പറയാന്‍ പാടില്ലെന്ന് നമുക്ക് പറയാന്‍ പറ്റുമോ? ഏതെങ്കിലും രാഷ്‌ട്രീയ പാര്‍ട്ടികള്‍ വിവാദം ഏറ്റുപിടിച്ചു എന്ന അഭിപ്രായം തനിക്കില്ലെന്നും ഷംസീര്‍ വ്യക്തമാക്കി.

കലോത്സവത്തിന് സസ്യാഹാരം നല്‍കുന്നതാണ് പ്രായോഗികം. ബിരിയാണി കഴിച്ചിട്ട് ആര്‍ക്കെങ്കിലും ഡാന്‍സ് കളിക്കാന്‍ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു. നിയമസഭ സമ്മേളനത്തിന് മുന്നോടിയായുള്ള വാര്‍ത്ത സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു എ എന്‍ ഷംസീര്‍.

എല്ലാ കാര്യത്തിലും വിവാദം: ഭക്ഷണവിവാദവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിച്ചതാണ്. ഇനിയും അത് തുറക്കേണ്ട കാര്യമില്ല. കേരളത്തിന്‍റെ പൊതുസ്ഥിതിയെന്നത് എല്ലാകാര്യത്തിലും വിവാദം ഉണ്ടാക്കുക എന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആളുകള്‍ കൂട്ടമായി എത്തുന്നിടത്ത് വെജിറ്റേറിയനാണ് ഗുണം. കുട്ടികളുടെ ശ്രദ്ധ പൂര്‍ണമായും അവര്‍ പങ്കെടുക്കുന്ന പരിപാടികളിലായിരിക്കും. ഏതെങ്കിലും സമയത്തായിരിക്കും അവര്‍ ഭക്ഷണം കഴിക്കുക. അതിനാല്‍ കുറച്ചുകൂടി അഭികാമ്യം വെജിറ്റേറിയനാണെന്നും ഷംസീർ പറഞ്ഞു.

നിയമസഭയുടെ എട്ടാം സമ്മേളനം 23ന്: അതേസമയം 15-ാം കേരള നിയമസഭയുടെ എട്ടാം സമ്മേളനം 23ന് ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാന്‍റെ നയപ്രഖ്യാപനത്തോടെ ആരംഭിക്കുമെന്നും സ്‌പീക്കർ പറഞ്ഞു. പ്രധാനമായും 2023-24 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് പാസാക്കുന്നതിനായി ചേരുന്ന ഈ സമ്മേളനം ജനുവരി 23 മുതല്‍ മാര്‍ച്ച് 30 വരെയുള്ള കാലയളവില്‍ ആകെ 33 ദിവസം ചേരുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. ജനുവരി 25, ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളില്‍ ഗവര്‍ണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചര്‍ച്ചയും ഫെബ്രുവരി മൂന്നാം തീയതി ബജറ്റ് അവതരണവുമാണ് നിശ്ചയിച്ചിട്ടിട്ടുള്ളത്.

ഫെബ്രുവരി ആറ് മുതല്‍ എട്ട് വരെയുള്ള തീയതികളില്‍ ബജറ്റിന്മേലുള്ള പൊതുചര്‍ച്ച നടത്തും. തുടര്‍ന്ന് ഫെബ്രുവരി 13 മുതല്‍ രണ്ടാഴ്‌ച വിവിധ സബ്‌ജക്‌ട് കമ്മിറ്റികള്‍ യോഗം ചേര്‍ന്ന് ധനാഭ്യര്‍ഥനകള്‍ സൂക്ഷ്‌മ പരിശോധന നടത്തും. ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 22 വരെയുള്ള കാലയളവില്‍ 13 ദിവസം, 2023-24 സാമ്പത്തിക വര്‍ഷത്തെ ധനാഭ്യര്‍ഥനകള്‍ വിശദമായി ചര്‍ച്ച ചെയ്‌ത് പാസാക്കുന്നതിനായി നീക്കിവച്ചിരിക്കുന്നുവെന്നും എ എന്‍ ഷംസീര്‍ വ്യക്തമാക്കി.

വരുന്നത് കലണ്ടറിലെ ഏറ്റവും നീണ്ട സമ്മേളനം: സഭ കലണ്ടറിലെ ഏറ്റവും നീണ്ട സമ്മേളനത്തിനാണ് നാളെ മുതൽ നിയമസഭ വേദിയാകുന്നത്. ഗവർണറും സർക്കാറും തമ്മിലെ തർക്കങ്ങളും അനുനയവും, പൊലീസ്, ഗുണ്ട ബന്ധവുമെല്ലാം ഭരണപക്ഷത്തിനെതിരെ ആയുധമാക്കാനാണ് പ്രതിപക്ഷത്തിന്‍റെ നീക്കം. ബഫർ സോൺ, പൊലീസ് ഗുണ്ട ബന്ധം, ലഹരി മാഫിയയും സിപിഎം നേതാക്കളും തമ്മിൽ ആരോപിക്കപ്പെടുന്ന ബന്ധം തുടങ്ങിയ വിഷയങ്ങൾ സഭയിൽ ചൂടേറിയ ചർച്ചകൾക്ക് വഴിയൊരുക്കും. സംസ്ഥാന സർക്കാർ അയച്ച നയപ്രഖ്യാപന പ്രസംഗത്തിന് ഗവർണർ അംഗീകാരം നൽകിയിരുന്നു.

മാറ്റങ്ങൾ ഒന്നും നിർദേശിക്കാതെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രസംഗം അംഗീകരിച്ച് സംസ്ഥാന സർക്കാരിന് തിരിച്ചയച്ചത്. മുമ്പ് പലവട്ടം നയപ്രഖ്യാപന പ്രസംഗത്തിന്‍റെ ഉള്ളടക്കത്തിൽ ഗവർണർ അഭിപ്രായ വ്യത്യാസം പ്രകടിപ്പിച്ചിട്ടുണ്ട്. ഗവർണറെ പ്രകോപിപ്പിക്കാതെയുള്ള നയപ്രഖ്യാപന പ്രസംഗമാണ് ഇത്തവണ സർക്കാർ തയാറാക്കിയത്. കേന്ദ്ര വിമർശനം കാര്യമായി ഇല്ല. സാമ്പത്തിക കാര്യങ്ങളിൽ കേരളത്തോട് അനുഭാവ പൂര്‍ണമായ സമീപനം വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും.

നവകേരള സൃഷ്‌ടിയാണ് ഇത്തവണയും നയപ്രഖ്യാപനത്തിലെ മുഖ്യപരിപാടി. നേരത്തെ ഗവർണറോടുള്ള യുദ്ധ പ്രഖ്യാപനമായി നയപ്രഖ്യാപന പ്രസംഗം നീട്ടിവയ്ക്കാ‌ൻ വരെ ആലോചിച്ചിരുന്നു സർക്കാർ. മന്ത്രി സജി ചെറിയാന്‍റെ സത്യപ്രതിജ്ഞയിൽ സർക്കാറിനെ വെള്ളം കുടിപ്പിച്ച ഗവർണർ പിന്നീടാണ് പച്ചക്കൊടി കാട്ടിയത്. ഇതോടെയാണ് വിവാദം അലിഞ്ഞു തുടങ്ങിയതും നയപ്രഖ്യാപന പ്രസംഗത്തോടെ പുതിയ വർഷത്തെ സമ്മളനം തുടങ്ങാൻ സാഹചര്യമായതും.

നിയമസഭ അന്താരാഷ്‌ട്ര പുസ്‌തകോത്സവം: അതേസമയം കേരള നിയമസഭ ലൈബ്രറിയുടെ ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി 2023 ജനുവരി ഒമ്പത് മുതല്‍ 15 വരെ ഏഴു ദിവസങ്ങളിലായി നിയമസഭ മന്ദിരത്തില്‍ വച്ച് സംഘടിപ്പിച്ച കേരള നിയമസഭ അന്താരാഷ്‌ട്ര പുസ്‌തകോത്സവം എല്ലാ വിഭാഗം ജനങ്ങളില്‍ നിന്നും ഏറെ പ്രശംസ പിടിച്ചു പറ്റിയതായും അദ്ദേഹം വ്യക്തമാക്കി. അഭൂതപൂര്‍വമായ ജനപങ്കാളിത്തം കൊണ്ട് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പുസ്‌തകോത്സവത്തിലെ വിദ്യാര്‍ഥികളുടെ പങ്കാളിത്തം പ്രത്യേകം ശ്രദ്ധേയമായിരുന്നു. ഒരുലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ പുസ്‌തകോത്സവ വേളയില്‍ നിയമസഭ സന്ദര്‍ശിച്ചു.

പുസ്‌തകോത്സവത്തിനായി എത്തിച്ചേര്‍ന്ന വിദ്യാര്‍ഥികള്‍ക്ക് നിയമസഭ മ്യൂസിയം, നിയമസഭ ഹാള്‍ എന്നിവ കാണുന്നതിനു പുറമെ നേപ്പിയര്‍ മ്യൂസിയവും മൃഗശാലയും സൗജന്യമായി സന്ദര്‍ശിക്കുന്നതിനും ക്രമീകരണം ഒരുക്കിയിരുന്നു. കൂടാതെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി കെഎസ്ആർടിസിയുടെ സഹകരണത്തോടെ ഡബിള്‍ ഡക്കര്‍ ബസുകളില്‍ സൗജന്യമായി നഗരം ചുറ്റുന്നതിനായുള്ള അവസരവും ഒരുക്കിയിരുന്നു. നിയമസഭ മന്ദിരം പൂര്‍ണമായും പൊതുജനങ്ങള്‍ക്കായി തുറന്നുവച്ചിരുന്ന ഈ കാലയളവില്‍ മൂന്നു ലക്ഷത്തോളം പേര്‍ നിയമസഭ സന്ദര്‍ശിച്ചതായും എ എൻ ഷംസീർ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.