തിരുവനന്തപുരം : നെയ്യാറ്റിൻകര പൂവാറിൽ അമ്മയെ കൊലപ്പെടുത്തിയ മകൻ പിടിയിൽ. തന്‍റെ വിവാഹം നടക്കാത്തതിന് കാരണം അമ്മയും സഹോദരനുമാണെന്ന വൈരാഗ്യമാണ് കൊലയ്ക്ക് പ്രേരിപ്പിച്ചതെന്ന് പ്രതി പൊലീസിന് മൊഴിനൽകി. ഇക്കഴിഞ്ഞ ഒന്നാം തിയ്യതിയാണ് റിട്ടയേർഡ് അധ്യാപിക കൂടിയായ പാമ്പുകാല്‍ സ്വദേശി ഓമന(70)യെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മദ്യപിക്കുന്നതില്‍ തര്‍ക്കം, തുടര്‍ന്ന് മര്‍ദനം, കൊലപാതകം
പതിനേഴാം വയസ്സിൽ ആർമിയിൽ ജോലി നേടിയ വിപിൻദാസ് മൂന്ന് വർഷം മുമ്പ് ജോലിയിൽ നിന്ന് വിരമിച്ച് അമ്മയോടൊപ്പമായിരുന്നു. ഇയാളുടെ പിതാവ് നേരത്തേ വീട് ഉപേക്ഷിച്ച് പോയതാണ്.
ALSO READ: ഐഎസ്ആർഒ ഗൂഢാലോചന കേസ് : പ്രതികളുടെ ജാമ്യാപേക്ഷ ജൂലൈ 7ന് പരിഗണിക്കും
സ്ഥിരം മദ്യപാനിയായ പ്രതി വീട്ടിൽ കലഹം പതിവാക്കി. വിവാഹക്കാര്യത്തെ ചൊല്ലി മർദനം പതിവായിരുന്നു. കഴിഞ്ഞ ഒന്നാം തിയ്യതി സുഹൃത്തുക്കളെ വീട്ടിലിരുന്ന് മദ്യപിക്കാൻ വിപിന്‍ ക്ഷണിച്ചു.
ശവപ്പെട്ടി വാങ്ങി, സംഭവം വഴിത്തിരിവിലായി
എന്നാല്‍, എതിര്‍ത്ത ഓമനയെ പ്രതി മർദിച്ചു. തുടര്‍ന്ന് മരിച്ചെന്ന് ഉറപ്പുവരുത്തി മൃതദേഹം വീടിന് പുറത്തുള്ള പൈപ്പിൻ ചുവട്ടിലെത്തിച്ചു. ചോരപ്പാടുകൾ കഴുകിവൃത്തിയാക്കി. ശേഷം കാഞ്ഞിരംകുളത്ത് നിന്ന് ശവപ്പെട്ടി വാങ്ങി വീടിനുസമീപത്തെ ഒഴിഞ്ഞ മൂലയിൽ മറവ് ചെയ്യാൻ ശ്രമിച്ചു.
നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും
ഇതോടെ ഓമനയുടെ മരണവിവരം പുറത്തറിഞ്ഞു. പൂവാർ പൊലീസെത്തി മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. പോസ്റ്റ് മോർട്ടം റിപ്പോർട്ട് വന്നതോടെ മർദനത്തെ തുടർന്നാണ് ഓമന മരിച്ചതെന്ന് വ്യക്തമായി. പൂവാർ സി.ഐ പ്രവീണിന്‍റെ നേതൃത്വത്തിൽ സംഘം പ്രതിയെ അറസ്റ്റുചെയ്തു. നാളെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും.