ETV Bharat / state

സോളാർ പീഡന കേസുകൾ സിബിഐക്ക് വിട്ടു

author img

By

Published : Jan 24, 2021, 3:39 PM IST

Updated : Jan 24, 2021, 3:57 PM IST

Solar case anded over CBI  സോളാർ പീഡന കേസുകൾ സിബിഐക്ക് കൈമാറി  പരാതിക്കാരിയുടെ അപേക്ഷ  സർക്കാർ തീരുമാനം
പരാതിക്കാരിയുടെ അപേക്ഷ പരിഗണിച്ചാണ് സർക്കാർ തീരുമാനം

15:37 January 24

തിരുവനന്തപുരം: സോളാർ പീഡന കേസ് സിബിഐക്ക് വിടാൻ തീരുമാനം. പരാതിക്കാരിയുടെ അപേക്ഷ പരിഗണിച്ചാണ് സർക്കാർ തീരുമാനം. ഇത് സംബന്ധിച്ച പരാതി നേരത്തെ മുഖ്യമന്ത്രിക്ക് നൽകിയിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെസി വേണുഗോപാൽ, അടൂർ പ്രകാശ്, ഹൈബി ഈഡൻ, എപി അനിൽകുമാർ, അബ്‌ദുള്ളക്കുട്ടി എന്നിവർക്കെതിരെയാണ് പരാതി. 

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിൻ്റെ കാലത്ത് ഏറെ കോളിളക്കമുണ്ടാക്കിയ കേസാണ് സോളാര്‍ പീഡന കേസ്. അടുത്തിടെ പരാതിക്കാരി മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് അന്വേഷണം സിബിഐക്ക് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നിയമസഭാ തെരഞ്ഞടുപ്പിന് മാസങ്ങള്‍ അവശേഷിക്കെ സോളാര്‍ കേസ് സിബിഐക്ക് വിട്ടത് രാഷ്ട്രീയതലത്തില്‍ ചലനങ്ങള്‍ സൃഷ്‌ടിക്കുമെന്നാണ് വിലയിരുത്തല്‍.

Last Updated : Jan 24, 2021, 3:57 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.