ETV Bharat / state

സോളാര്‍ അപകീര്‍ത്തി കേസ് : ഉമ്മന്‍ ചാണ്ടിക്ക് 10 ലക്ഷം നഷ്‌ടപരിഹാരം നല്‍കണമെന്ന വിധിക്ക് സ്റ്റേ

സോളാര്‍ അപകീര്‍ത്തി കേസില്‍ ഉമ്മൻ ചാണ്ടിയ്ക്ക്‌, വി.എസ്‌ 10 ലക്ഷം നഷ്‌ടപരിഹാരമായി നല്‍കണമെന്ന ഉത്തരവ് ജില്ല കോടതി മരവിപ്പിച്ചു

Solar defamation court approves VS Achuthanandan  VS Achuthanandan  സോളാര്‍ അപകീര്‍ത്തി കേസില്‍ വി.എസിന്‍റെ അപ്പീല്‍ കോടതി അംഗീകരിച്ചു  Solar defamation court  സോളാർ അഴിമതി ആരോപണത്തില്‍ ഉമ്മൻചാണ്ടിയ്ക്ക്‌ നഷ്‌ടപരിഹാരം
സോളാര്‍ അപകീര്‍ത്തി കേസ്: വി.എസ് അച്യുതാനന്ദന്‍റെ അപ്പീല്‍ കോടതി അംഗീകരിച്ചു
author img

By

Published : Feb 14, 2022, 3:38 PM IST

Updated : Feb 14, 2022, 4:30 PM IST

തിരുവനന്തപുരം : സോളാർ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയ്ക്ക്‌ അനുകൂലമായ അപകീര്‍ത്തി കേസ് വിധിയ്‌ക്ക് സ്റ്റേ. 10 ലക്ഷം നഷ്‌ടപരിഹാരമായി വി.എസ് അച്യുതാനന്ദൻ നൽകണമെന്ന കീഴ്‌ക്കോടതി ഉത്തരവ്, ജില്ല കോടതി സ്റ്റേ ചെയ്‌തു. 10,10000 രൂപ നൽകണമെന്ന് ജനുവരി 22 നാണ് സബ് കോടതി ഉത്തരവിട്ടത്.

സബ് കോടതി ഉത്തരവ് അനുസരിച്ച് വി.എസ് അച്യുതാനന്ദൻ നൽകേണ്ട 14,89,750 രൂപ കോടതിയിൽ കെട്ടിവയ്ക്കുക. അല്ലെങ്കിൽ, ഈ തുകയ്ക്ക് തത്തുല്യമായ ജാമ്യക്കാരെ നൽകുക എന്നിങ്ങനെയുള്ള ഉമ്മൻ ചാണ്ടിയുടെ വാദം പരിഗണിച്ച്, കോടതി ഉപാധികളോടെ സ്റ്റേ അനുവദിക്കുകയായിരുന്നു.

വി.എസ് അപ്പീൽ നൽകിയതിന്‍റെ അടിസ്ഥാനത്തില്‍, തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി പി.വി ബാലകൃഷ്‌ണന്‍റേതാണ് ഉത്തരവ്. സോളാർ വിവാദവുമായ ബന്ധപ്പെട്ട് ഉമ്മൻചാണ്ടിക്കെതിരെ വി.എസ് അച്യുതാനന്ദൻ നടത്തിയ അപകീർത്തികരമായ പ്രസ്‌താവനയാണ് കേസിന് ആസ്‌പദമായ സംഭവം.

ALSO READ: കൂർമ്പാച്ചി മലയിൽ വീണ്ടും ആൾ കയറി; 41കാരനെ തിരികെയിറക്കി

2013 ജൂലൈ ആറിന് റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിലാണ് വി.എസ് ഉമ്മൻ ചാണ്ടിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചത്. സോളാർ തട്ടിപ്പിനായി ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ കമ്പനിയുണ്ടാക്കി തട്ടിപ്പ് നടത്തിയെന്നായിരുന്നു പ്രധാന ആരോപണം.

സ്റ്റേ ചെയ്യണം എന്ന ഹർജിയിൽ ഉമ്മൻചാണ്ടിയുടെ കൂടി വാദം കൂടി കേട്ട ശേഷമാണ് കീഴ്‌ക്കോടതി ഉത്തരവ് മരവിപ്പിച്ചത്. ആദ്യം വി.എസിന് വക്കീൽ നോട്ടിസ് അയച്ചെങ്കിലും ഇതിന് മറുപടി നൽകാത്തതിനെ തുടർന്നാണ് ഉമ്മൻ ചാണ്ടി കോടതിയിൽ ഹർജി നല്‍കിയത്.

Last Updated : Feb 14, 2022, 4:30 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.