തിരുവനന്തപുരം : സോളാർ കേസ് പ്രതി സരിത എസ്.നായരുടെ ആത്മകഥ വരുന്നു (Solar case accused Saritha writes autobiography). 'പ്രതിനായിക' എന്ന പേരിലും 'പ്രതി നായിക' എന്ന പേരിലും വായിക്കാൻ കഴിയുന്ന തരത്തില്‍ തന്‍റെ ജീവിതം ആത്മകഥയായി പുറത്തിറക്കാനാണ് സരിത തയ്യാറെടുക്കുന്നത്. കൊല്ലം ആസ്ഥാനമായ റെസ്പോണ്‍സ് ബുക്‌സാണ് ആത്മകഥ പുറത്തിറക്കുന്നത് (Autobiography will published by Response Books). സോളാർ വിവാദവും സരിത തയാറാക്കിയ കത്തുമെല്ലാം വിവാദ വിഷയമായി വീണ്ടും ചർച്ചയാകുന്നതിനിടയിലാണ് ആത്മകഥ കൂടി പുറത്തുവരുന്നത്.
ALSO READ: സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച പ്രതിപക്ഷ നോട്ടീസ്, സഭയില്‍ ഇന്ന് വീണ്ടും അടിയന്തര പ്രമേയ ചര്‍ച്ച
ആത്മകഥകളിലെ പരാമർശങ്ങളിൽ പലപ്പോഴായി രാഷ്ട്രീയ കേരളം ചുറ്റി തിരിഞ്ഞിട്ടുണ്ട്. എന്നാൽ സരിതയുടെ അത്മകഥ ആരെയൊക്കെ മുൾമുനയിൽ നിർത്തും എന്നത് കാത്തിരുന്നു തന്നെ കാണണം. സരിത പറഞ്ഞതെന്ന പേരിൽ നിങ്ങൾ അറിഞ്ഞവയുടെ പൊരുളും, പറയാൻ വിട്ടുപോയവയും എന്നാണ് പുസ്‌തകം സംബന്ധിച്ച കുറിപ്പിൽ അവര്‍ വ്യക്തമാക്കിയിരിക്കുന്നത്. പ്രതിനായികയിൽ ഇതുവരെ പറയാത്ത വസ്‌തുതകളും പറഞ്ഞതായും പ്രചരിക്കുന്നവയുടെ വാസ്‌തവങ്ങള്‍ വെളിപ്പെടുത്തുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.
ALSO READ: ഇരു മുന്നണിയിലും അമർഷം, പ്രതികരിക്കാതെ ഗണേഷ് കുമാർ; മന്ത്രിസ്ഥാനവും തുലാസിൽ
ഒരിക്കൽ രാഷ്ട്രീയ കേരളം ഏറെ ചർച്ച ചെയ്യുകയും പിന്നീട് വിസ്‌മൃതിയിലാവുകയും ചെയ്‌ത സരിതയുടെ വിവാദമായ കത്ത് ഇപ്പോൾ വീണ്ടും ചർച്ചയാവുന്നതിനിടെയാണ് ആത്മകഥ കൂടി വരുന്നത്. ഉമ്മൻചാണ്ടിയുടെ പേര് കത്തിൽ കൂട്ടി ചേർത്തതാണെന്ന സി ബി ഐ യുടെ റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്നാണ് ഇക്കാര്യം വീണ്ടും ചർച്ചയായത്. കെ. ബി ഗണേഷ് കുമാറാണ് കത്ത് തിരുത്തിയത് എന്നാണ് ആരോപണം. ഇതിലെല്ലാം വ്യക്തത ആത്മകഥ പുറത്തിറങ്ങുന്നതോടെ ഉണ്ടാകുമോ എന്നതാണ് അറിയേണ്ടത്.
ALSO READ: ഇരു മുന്നണിയിലും അമർഷം, പ്രതികരിക്കാതെ ഗണേഷ് കുമാർ; മന്ത്രിസ്ഥാനവും തുലാസിൽ
സമീപകാലത്ത് സ്വർണക്കടത്ത് കേസിലെ പ്രതികളായ എം.ശിവശങ്കറിന്‍റേയും സ്വപ്‌ന സുരേഷിന്‍റെയും ആത്മകഥകൾ ഏറെ ചർച്ചയായിരുന്നു. അശ്വഥാമാവ് വെറുമൊരു ആന എന്ന പേരിൽ ശിവശങ്കർ പുസ്‌തകമിറക്കുകയും അതിൽ സ്വപ്‌ന സുരേഷിനെ തള്ളിപ്പറയുകയും ചെയ്‌തതോടെയാണ് ചതിയുടെ ചക്രവ്യൂഹം എന്ന പേരിൽ ആത്മകഥയുമായി സ്വപ്‌ന സുരേഷ് രംഗത്ത് എത്തിയത്. ശിവശങ്കറുമായുള്ള സ്വകാര്യ ചിത്രങ്ങൾ വരെ സ്വപ്‌ന ഈ പുസ്‌തകത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇത്തരത്തിൽ ഒരു തുറന്നെഴുത്താകുമോ സരിതയിൽ നിന്നുണ്ടാവുക എന്നതാണ് ഇനിയറിയേണ്ടത്. പല പ്രമുഖർക്കെതിരേയും ആരോപണം ഉന്നയിക്കുകയും പിന്നീട് അത് തിരുത്തി ക്ലീൻ ചിറ്റ് നൽകുകയും ചെയ്‌ത സരിതയുടെ വിശ്വാസ്യത സംബന്ധിച്ചും പൊതുസമൂഹം ചർച്ച ചെയ്യുന്നുണ്ട്.