തിരുവനന്തപുരം: ശബരിമല ശ്രീധര്‍മ്മശാസ്‌താ ക്ഷേത്രത്തിലെ വിവരങ്ങള്‍ ഭക്തജനങ്ങളെ അറിയിക്കാന്‍ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ആരംഭിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ പേജുകളും യൂട്യൂബ് ചാനലുമാണ് പ്രവര്‍ത്തനമാരംഭിച്ചത്.
ശബരിമലയുമായി ബന്ധപ്പെട്ട വീഡിയോകള്‍, ചിത്രങ്ങള്‍, അറിയിപ്പുകള്‍, വാര്‍ത്തകള്‍ തുടങ്ങിയവ ഇതിലൂടെ ലഭ്യമാകും. ഇത് കൂടാതെ ശബിമലയിലെ വഴിപാട് വിവരങ്ങള്‍, പൂജാസമയം എന്നിവയും ഇതിലൂടെ ഭക്തര്‍ക്ക് എളുപ്പത്തില്‍ മനസിലാക്കാം. ശബരിമല ക്ഷേത്രത്തിലെ ചടങ്ങുകളുടെ തത്സമയ സംപ്രേക്ഷണവും ഈ പേജുകളിലൂടെ ഭക്തര്‍ക്ക് കാണാനാകും.
സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ ലിങ്കുകള്‍
facebook.com/Sabarimala-Ayyappa-Swami-Temple-106504838220113
instagram.com/sabarimalaofficial/
twitter.com/SabarimalaOffl
youtube.com/channel/UCvhUwke3pu_HQHDSP9_IGQgi