ETV Bharat / state

'കോൺഗ്രസിന്‍റെ കാലത്ത് അമേഠിയിൽ ഒരു വികസനവും ഉണ്ടായിട്ടില്ല'; സ്‌മൃതി ഇറാനി - ബിഎംഎസ്

ബിഎംഎസിന്‍റെ സംസ്ഥാനതല എല്‍20 വനിത തൊഴിലാളി സംഗമത്തിൽ സംസാരിക്കുകയായിരുന്നു സ്‌മൃതി ഇറാനി. കേന്ദ്രമന്ത്രി വി മുരളീധരനും പരിപാടിയിൽ പങ്കെടുത്തു.

smriti irani against rahul gandhi  smriti irani rahul gandhi  bms l20 women workers meeting  bms  smriti irani  v muraleedharan  സ്‌മൃതി ഇറാനി  രാഹുൽ ഗാന്ധിക്കെതിരെ സ്‌മൃതി ഇറാനി  അമേഠി  രാഹുൽ ഗാന്ധി അമേഠി  ബിഎംഎസ്  ബിഎംഎസിന്‍റെ സംസ്ഥാനതല എല്‍20 വനിത തൊഴിലാളി സംഗമം
സ്‌മൃതി ഇറാനി
author img

By

Published : May 22, 2023, 7:05 PM IST

തിരുവനന്തപുരം : രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി. അമേഠിയിൽ നിന്ന് രാഹുൽ ഗാന്ധി വയനാട്ടിലേക്ക് എത്താൻ ഒരുപാട് കാരണങ്ങളുണ്ട്. കോൺഗ്രസിന്‍റെ കാലത്ത് ഒരു വികസനവും അമേഠിയിൽ ഉണ്ടായിട്ടില്ലെന്ന് സ്‌മൃതി ഇറാനി പറഞ്ഞു.

ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നത് മോദി സർക്കാരാണ്. മണ്ഡലത്തിൽ 80% വീടുകളിലും വൈദ്യുതി ഉണ്ടായിരുന്നില്ല. ഒരു അടിസ്ഥാന വികസനവും ഉണ്ടായിരുന്നില്ല. തോൽവി ഭയന്നാണ് രാഹുൽ ഗാന്ധി വയനാട്ടിലേക്ക് വന്നത്. രാഹുൽ ഗാന്ധി ഇനി വയനാട്ടിൽ തുടർന്നാലും അത് തന്നെയാകും അവസ്ഥയെന്നും സ്‌മൃതി ഇറാനി കൂട്ടിച്ചേർത്തു.

ജി20 ഉച്ചകോടിയുടെ ഭാഗമായുള്ള ബിഎംഎസിന്‍റെ വനിത തൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു സ്‌മൃതി ഇറാനി. സ്‌മൃതി ഇറാനിക്കൊപ്പം കേന്ദ്രമന്ത്രി വി മുരളീധരനും ബിഎംഎസ് കൺവെൻഷനിൽ പങ്കെടുത്തിരുന്നു.

വയനാട്ടിൽ 250 അങ്കണവാടികൾ താൻ ശക്തിപ്പെടുത്തി. അങ്കണവാടികളുടെ നവീകരണം കേരളത്തിൽ ഇഴഞ്ഞു നീങ്ങുകയാണ്. സൂപ്പർവൈസർമാരുടെ ഒഴിവുകൾ നികത്തിയിട്ടില്ല. കേരളത്തിലെ വന്ദനയുടെ കൊലപാതകത്തിൽ പൊലീസ് രക്ഷപെടുത്തുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. സ്ത്രീ സുരക്ഷയ്ക്ക് എല്ലാ ജില്ലകളിലും മോദി സർക്കാർ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. സാമൂഹ്യസുരക്ഷയും ആരോഗ്യ പരിരക്ഷയും കേന്ദ്ര സർക്കാർ ഉറപ്പു വരുത്തുന്നുണ്ട്.

തൊഴിലാളി ക്ഷേമം നരേന്ദ്ര മോദി സർക്കാർ ഉറപ്പാക്കി. എന്നാൽ കേരളത്തിൽ സ്ത്രീകൾ സുരക്ഷിതരല്ല എന്ന് പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തിയ കേന്ദ്ര മന്ത്രി വി മുരളീധരൻ പറഞ്ഞു. കേരളം നമ്പർ 1 എന്ന് പറയുമ്പോൾ അത് സ്ത്രീകൾ അംഗീകരിക്കില്ല. സ്ത്രീകൾക്ക് തൊഴിലിടങ്ങളിൽ സുരക്ഷിതത്വം ഉറപ്പാക്കണം. പകൽ സുരക്ഷിതത്വം ഉറപ്പാക്കാതെ രാത്രി നടത്തം സംഘടിപ്പിച്ചിട്ടെന്ത് കാര്യമെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു.

സാമൂഹ്യ ക്ഷേമ പെൻഷൻ തുക 11,600 രൂപയാണെന്ന് തെറ്റിദ്ധരിപ്പിച്ച് സർക്കാർ സംസ്ഥാനത്തിന് പുറത്തു പരസ്യം നൽകി. സംസ്ഥാനത്ത് ഇങ്ങനെ പരസ്യം നൽകിയാൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പുറത്തിറങ്ങി നടക്കാൻ കഴിയില്ല. അതിനാൽ ഇവിടെ നൽകിയത് 1,600 എന്ന് തന്നെയാണ്. സംസ്ഥാന സർക്കാർ സ്വയം പ്രോഗ്രസ് കാർഡ് തയ്യാറാക്കി സ്വയം മാർക്കിടുന്നുവെന്നും അദ്ദേഹം വിമർശിച്ചു.

തൊഴിലുറപ്പ് ജോലി ചെയ്യുന്ന സ്ത്രീകളെ പാർട്ടി പരിപാടികളിൽ പങ്കെടുപ്പിക്കുന്നതാണോ കേരള മോഡൽ എന്നും കുടുംബശ്രീ പ്രവർത്തകരെ അടക്കം പാർട്ടി പരിപാടികളിൽ പങ്കെടുപ്പിക്കുന്നുവെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി. സർക്കാരിന്‍റെ പ്രോഗ്രസ്സ് റിപ്പോർട്ടിൽ മാർക്കിടാൻ ജനങ്ങളെ അനുവദിക്കണം. അങ്ങനെ ജനങ്ങൾ സർക്കാരിന് മാർക്കിട്ടാൽ കിട്ടുന്നത് ആനമുട്ട ആയിരിക്കുമെന്നും വി മുരളീധരൻ പറഞ്ഞു.

അതേസമയം, വൈകിട്ട് 5.30യോടെ സ്‌മൃതി ഇറാനി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കൊല്ലപ്പെട്ട ഡോക്‌ടർ വന്ദന ദാസിന്‍റെ കോട്ടയത്തെ വസതി സന്ദർശിച്ചു.

ബിഎംഎസിന്‍റെ സംസ്ഥാനതല എല്‍20 വനിത തൊഴിലാളി സംഗമം : ബിഎംഎസിന്‍റെ സംസ്ഥാനതല എല്‍20 വനിത തൊഴിലാളി സംഗമം ഇന്ന് തിരുവനന്തപുരത്ത് നടന്നു. പരിപാടിയുടെ ഉദ്‌ഘാടനം രാവിലെ 10 മണിക്ക് കവടിയാര്‍ ഉദയ്‌ പാലസ് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ കേന്ദ്ര വനിത ശിശുവികസന മന്ത്രി സ്‌മൃതി ഇറാനി നിർവഹിച്ചു. ബിഎംഎസിനാണ് ഇക്കുറി ലേബര്‍20യുടെ അധ്യക്ഷ പദവി.

സംസ്ഥാനത്ത് 200 സെമിനാറുകള്‍ നടത്തും. തുടക്കത്തിൽ മൂവായിരത്തിലധികം സ്ത്രീ തൊഴിലാളികള്‍ പങ്കെടുക്കുന്ന വനിത കണ്‍വെന്‍ഷനാണ് ഇന്ന് തലസ്ഥാന നഗരിയിൽ നടക്കുക. പരിപാടിയിൽ കേന്ദ്രമന്ത്രി വി മുരളീധരൻ മുഖ്യപ്രഭാഷണം നടത്തും.

ബിഎംഎസ് അഖിലേന്ത്യ സംഘടന സെക്രട്ടറി ബി സുരേന്ദ്ര, അഖിലേന്ത്യ സെക്രട്ടറിമാരായ കുമാരി അഞ്ജലി പട്ടേല്‍, വി രാധാകൃഷ്‌ണന്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. ഈ വർഷം മാർച്ചിൽ ബിഎംഎസ് ദേശീയ അധ്യക്ഷന്‍ ഹിരണ്‍മയ പാണ്ഡ്യ എല്‍ 20യുടെ ചെയര്‍മാനായി ആദ്യ യോഗം അമൃത്സറില്‍ നടന്നിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.