ETV Bharat / state

സംസ്ഥാനത്തെ ആദ്യ സര്‍ക്കാര്‍ എസ്.എം.എ ക്ലിനിക്ക് എസ്.എ.ടിയില്‍; രോഗം മുൻകൂട്ടി അറിയാം - സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി

സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി ബാധിച്ച കുട്ടികളുടെ ചികിത്സക്കൊപ്പം കുട്ടികളുടെയും മാതാപിതാക്കളുടെയും ജനിതക പരിശോധനയിലൂടെയും കൗണ്‍സിലിങ്ങിലൂടെയും തുടര്‍ന്ന് ജനിക്കാന്‍ പോകുന്ന കുട്ടിയ്ക്ക് ഈ രോഗം വരുന്നില്ലെന്ന് ഉറപ്പു വരുത്തുകയും ക്ലിനിക്ക് ലക്ഷ്യമിടുന്നു.

SMA clinic SAT Hospital  veena george Spinal muscular atrophy  എസ് എം എ ക്ലിനിക്  സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി  എസ്എടി ആശുപത്രി വീണ ജോർജ്
സര്‍ക്കാര്‍ മേഖലയില്‍ സംസ്ഥാനത്തെ ആദ്യ എസ്.എം.എ ക്ലിനിക് എസ്.എ.ടിയില്‍
author img

By

Published : Feb 26, 2022, 3:55 PM IST

Updated : Feb 26, 2022, 4:22 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ സര്‍ക്കാര്‍ എസ്.എം.എ ചികിത്സ ക്ലിനിക് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍. സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി എന്ന അപൂര്‍വ രോഗം ബാധിച്ച് തളര്‍ച്ചയും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളുമായി കഷ്‌ടപ്പെടുന്ന കുട്ടികളുടെ ചികിത്സക്കായാണ് പുതിയ ക്ലിനിക്ക് ആരംഭിക്കുന്നത്. പീഡിയാട്രിക് ന്യൂറോളജി വിഭാഗത്തിന്‍റെ നേതൃത്വത്തിലായിരിക്കും ക്ലിനിക്ക് ആരംഭിക്കുക.

സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി ബാധിച്ച കുട്ടികള്‍ക്കായി സര്‍ക്കാര്‍ മേഖലയില്‍ ചികിത്സ സംവിധാനം ഒരുക്കണമെന്ന ആരോഗ്യമന്ത്രി വീണ ജോര്‍ജിന്‍റെ നിര്‍ദേശമാണ് എസ്.എ.ടി ആശുപത്രിയില്‍ നടപ്പിലാവുന്നത്. ഇത്തരം രോഗമുള്ള കുട്ടികളുടെ ചികിത്സക്കൊപ്പം കുട്ടികളുടെയും മാതാപിതാക്കളുടെയും ജനിതക പരിശോധനയിലൂടെയും കൗണ്‍സിലിങ്ങിലൂടെയും തുടര്‍ന്ന് ജനിക്കാന്‍ പോകുന്ന കുട്ടിയ്ക്ക് ഈ രോഗം വരുന്നില്ലെന്ന് ഉറപ്പു വരുത്തുകയും ക്ലിനിക്ക് ലക്ഷ്യമിടുന്നു.

ക്ലിനിക്കില്‍ പീഡിയാട്രിക് ന്യൂറോളജി, പീഡിയാട്രിക്‌സ്, ജെനറ്റിക്‌സ്, റെസ്‌പിറേറ്ററി മെഡിസിന്‍, ഫിസിക്കല്‍ & റീഹാബിലിറ്റേറ്റീവ് മെഡിസിന്‍ തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്‌ധരുടെ സേവനവും ലഭ്യമായിരിക്കും. ക്ലിനിക്കിന്‍റെ ഉദ്ഘാടനം തിങ്കളാഴ്‌ച ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം ചെയ്യും.

Also Read: 'ഇര്‍ഫാനുവേണ്ടി പിരിച്ച തുക ലഭ്യമാക്കണം' ; എസ്എംഎ ബാധിതയുടെ പിതാവിന്‍റെ ഹർജിയിൽ സർക്കാരിന്‍റെ നിലപാട് ആരാഞ്ഞ് ഹൈക്കോടതി

Last Updated : Feb 26, 2022, 4:22 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.