ETV Bharat / state

കേരളത്തിലെ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ നേരിയ കുറവ് - Covid test positivity rate in Kerala

കഴിഞ്ഞ 24 മണിക്കൂറിനിടെ 43,954 പരിശോധനകളാണ് നടത്തിയത്. അതിൽ 2,885 പേർക്ക് രോഗം സ്ഥിരീകരിച്ചു. വെള്ളിയാഴ്‌ച 35,056 പേർക്ക് പരിശോധന നടത്തിയപ്പോൾ 2,988 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്  പോസിറ്റിവിറ്റി നിരക്കിൽ നേരിയ കുറവ്  കേരളത്തിലെ കൊവിഡ് ടെസ്റ്റ്  Covid test positivity rate  Covid test positivity rate in Kerala  Slight decrease in Covid test positivity rate
കേരളത്തിലെ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ നേരിയ കുറവ്
author img

By

Published : Sep 12, 2020, 7:49 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ നേരിയ കുറവ്. സംസ്ഥാനത്തെ പുതിയ പോസിറ്റിവിറ്റി നിരക്ക് 6.56 അണ്. അതായത് 100 പേരെ പരിശോധിക്കുമ്പോൾ എഴ് പേർ കൊവിഡ് പോസിറ്റീവാകുന്നു. പരിശോധന വർധിപ്പിച്ചപ്പോൾ കൊവിഡ് പോസിറ്റീവ് ആകുന്നവരുടെ എണ്ണം കുറയുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 43,954 പരിശോധനകളാണ് നടത്തിയത്. അതിൽ 2,885 പേർക്ക് രോഗം സ്ഥിരീകരിച്ചു.

വെള്ളിയാഴ്‌ച 35,056 പേർക്ക് പരിശോധന നടത്തിയപ്പോൾ 2,988 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 104,050 ആണ്. 75,848 പേർക്ക് രോഗം ഭേദമായപ്പോൾ 28,802 പേർ ചികിത്സയിൽ തുടരുന്നു. മരണസംഖ്യ 425 ആയി ഉയർന്നു. 15 കൊവിഡ് മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് 4,000 ത്തോളം പരിശോധനകൾ നടത്തിയപ്പോൾ 566 പേരുടെ ഫലം പോസിറ്റീവാണ്. ജില്ലയിൽ കൂടുതൽ ക്ലസ്റ്ററുകൾ രൂപപ്പെടാത്തത് തിരുവനന്തപുരത്തിന് ആശ്വാസമാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.