തിരുവനന്തപുരം:കെ.കെ ശൈലജയെ മന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കിയത് സി.പി.എം സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇക്കാര്യത്തിൽ പാർട്ടി കേന്ദ്ര നേതൃത്വത്തിന് എതിരഭിപ്രായം ഇല്ലെന്നും അങ്ങനെ ഒരു അഭിപ്രായം കേന്ദ്രം പറയാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ മന്ത്രിസഭയിൽ പുതുമുഖങ്ങൾക്കാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. ബംഗാളിൽ ഏഴുതവണ അധികാരത്തിൽ വന്നപ്പോഴും മന്ത്രിസഭ രൂപീകരണ തീരുമാനങ്ങളിൽ പാർട്ടി കേന്ദ്ര നേതൃത്വം ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് നൽകിയ വാഗ്‌ദാനങ്ങൾ പിണറായി സർക്കാർ നിറവേറ്റുമെന്നും യെച്ചൂരി അറിയിച്ചു.