തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ത്യൻ ഭരണഘടന മനസ്സിലാക്കിയിട്ടില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സംസ്ഥാനങ്ങളുടെയും നിയമസഭയുടെ അധികാരങ്ങളെക്കുറിച്ചും ഗവർണർക്ക് അറിവില്ല.
ഭരണഘടന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പ്രസ്താവനകൾ ആയിരിക്കണം ഗവർണറുടെ ഭാഗത്ത് നിന്നും ഉണ്ടാവേണ്ടത്. എന്നാൽ നിർഭാഗ്യവശാൽ അതിന് വിരുദ്ധമായ പ്രസ്താവനകളാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയതെന്നും യെച്ചൂരി പറഞ്ഞു.